Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എന്‍ഡിഎ നേടിയ ഉജ്ജ്വല വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 09:40 am IST
in Editorial

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായ സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നേടിയ ആധികാരികവും തിളക്കവുമാര്‍ന്ന വിജയം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കരുത്തും സ്വീകാര്യതയുമാണ് എടുത്തുകാട്ടുന്നത്. ഉപരാഷ്‌ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പുതിയ ഉപരാഷ്‌ട്രപതിയെ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി സമവായത്തിലൂടെ തെരഞ്ഞെടുക്കാമെന്ന നിര്‍ദ്ദേശം ബിജെപി മുന്നോട്ടു വച്ചതാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ചയും നടത്തിയിരുന്നു. പക്ഷേ വാജ്‌പേയിയുടെ ഭരണകാലത്ത് എ.പി.
ജെ. അബ്ദുള്‍ കലാമിനെ രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് സമവായത്തിലൂടെ തെരഞ്ഞെടുക്കാന്‍ തയ്യാറാവാതിരുന്ന കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും ഒരിക്കല്‍ക്കൂടി ദുര്‍മുഖം കാണിക്കുകയായിരുന്നു.

ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചത് കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിരുന്നു. ധന്‍കറിനെ മുന്‍നിര്‍ത്തി ചില രാഷ്‌ട്രീയ കളികള്‍ പ്രതിപക്ഷം നടത്തിയെന്നത് വസ്തുതയാണ്. ഇത് വിജയിക്കാതിരുന്നതിലുള്ള അമര്‍ഷം കൂടിയാണ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും മറ്റും പ്രകടിപ്പിച്ചത്. ധന്‍കര്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും, വീട്ടുതടങ്കലില്‍ ആണെന്നും മറ്റുമൊക്കെ പ്രചരിപ്പിച്ച് മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും, തങ്ങളുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ബി.സുദര്‍ശന്‍ റെഡ്ഡിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും പ്രതിപക്ഷം ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ലെന്ന് മാത്രമല്ല, കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. പതിനഞ്ചാമത് ഉപരാഷ്‌ട്രപതിയാണ് സി. പി. രാധാകൃഷ്ണന്‍.

പരാജയം ഉറപ്പായിരുന്നിട്ടും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പ്രതിപക്ഷം കുറേക്കാലമായി തുടരുന്ന രാജ്യതാല്‍പ്പര്യത്തിന് നിരക്കാത്ത രാഷ്‌ട്രീയ സമീപനത്തിന്റെ ഭാഗമായിരുന്നു. സുപ്രീംകോടതി ജഡ്ജിയായിരുന്ന സുദര്‍ശന്‍ റെഡ്ഡി മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ച ബെഞ്ചിലെ അംഗമായിരുന്നു. ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ വിഷവാതക ദുരന്തങ്ങളില്‍ ഒന്നായ ഭോപ്പാല്‍ വാതക ദുരന്തം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി നിരസിച്ചയാളുമാണ്. അന്ന് കേന്ദ്രവും ദുരന്തം നടന്ന മധ്യപ്രദേശും ഭരിച്ചിരുന്ന കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത് എന്ന ആരോപണം അന്നേ ഉണ്ടായിരുന്നു. ആന്ധ്രയില്‍ നിന്നുള്ള റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ ടിഡിപിയുടെ പിന്തുണ ലഭിക്കുമെന്ന വ്യാമോഹം പ്രതിപക്ഷത്തിന് ഉണ്ടായിരുന്നു. അതൊന്നും നടന്നില്ല. എന്‍ഡിഎ സഖ്യത്തിന് തങ്ങളുടെ പക്ഷത്തെ മുഴുവന്‍ വോട്ടുകളും സമാഹരിക്കാന്‍ കഴിഞ്ഞു. മാത്രമല്ല ‘ഇന്‍ഡി’ സഖ്യത്തിന്റെ 19 വോട്ടുകള്‍ പിടിച്ചെടുക്കാനും കഴിഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി നേതാവും മഹാരാഷ്‌ട്ര ഗവര്‍ണറുമായ സി.പി. രാധാകൃഷ്ണന്‍ ആര്‍എസ്എസിന്റെ ശാഖയിലൂടെ വളര്‍ന്നുവന്നയാളാണ്. ഈ ബന്ധം ചൂണ്ടിക്കാട്ടിയും പ്രതിപക്ഷം പ്രചാരണം നടത്തിയിരുന്നു. അതൊന്നും വിലപ്പോയില്ലെന്ന് വ്യക്തം. പ്രധാനമന്ത്രിയേയും പ്രതിരോധ മന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും പോലെ രാജ്യത്തിന്റെ ഉപരാഷ്‌ട്രപതിയും രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ അഭിമാനിക്കുന്നയാളാവുന്നത് ശ്രദ്ധേയമാണ്. ഭാരതത്തിന്റെ കരുത്ത് ജനാധിപത്യമാണ്. മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് അധികാരത്തിലേറിയ മോദി സര്‍ക്കാരിനെതിരെ ജനാധിപത്യത്തിന് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കും മുഖമടച്ച് കിട്ടിയ അടിയാണ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ എന്‍ഡിഎ വിജയം

Tags: NDAVice Presidential electionVice President CP Radhakrishnanresounding victory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.