കൊച്ചി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസ്. കോൺഗ്രസ് നേതാവ് താരാ ടോജോ അലക്‌സിന്റെ പരാതിയിലാണ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ താരയെ വിമർശിച്ച് ഷാജൻ സ്‌കറിയ ചെയ്ത വീഡിയോയാണ് കേസിനാധാരം. കൊച്ചി പോലീസാണ് സംഭവത്തിൽ കേസെടുത്തത്. വീഡിയോക്ക് താഴെ അശ്ലീല കമൻ്റുകൾ നിറഞ്ഞിരുന്നു. കമന്റ്റിട്ട നാല് പേർക്കൊപ്പം ഷാജനും കേസിൽ പ്രതിയാണ്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.
















