വയനാട് : പുല്‍പ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍കൊല്ലി സ്വദേശി കുമാറിന്റെ മകള്‍ കനിഷ്‌ക (16) യാണ് മരിച്ചത്.
ഞായറാഴ്ച രാത്രി മുതല്‍ പെണ്‍കുട്ടിയെ കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനു സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
















