രാജസ്ഥാനിലെ ബുണ്ടി നഗരത്തിൽ എത്തിയ വിദേശ കുടുംബത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . ഒരു സ്ത്രീയും രണ്ട് ചെറിയ കുട്ടികളുമാണ് കുടുംബത്തിലുള്ളത്. കുട്ടികൾ മഞ്ഞ രാജസ്ഥാനി വസ്ത്രം ധരിച്ച് രാം ഭജൻ ആലപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ബുണ്ടിയിലെ ഇടുങ്ങിയ തെരുവുകളിലൂടെ കടന്നുപോകുമ്പോൾ വിദേശ വനിത പെട്ടെന്ന് ഒരു വീടിന് പുറത്ത് നിൽക്കുന്നതായി വീഡിയോയിൽ കാണാം. അവിടെയുള്ളവരെ കൂപ്പുകൈകളോടെ അവർ സ്വാഗതം ചെയ്യുന്നു.
സ്ത്രീയുടെ പിന്നിൽ നിൽക്കുന്ന കുട്ടികളും അവരെ അനുകരിക്കുകയും ആളുകളോട് നമസ്‌തേ പറയുകയും ചെയ്യുന്നു. പിന്നാലെ വിദേശീയരായ ഈ കുട്ടികൾ ജുബിൻ നൗട്ടിയാലിന്റെ പ്രശസ്തമായ ഭജൻ മേരെ ഘർ റാം ആയേ ഹേ പാടാൻ തുടങ്ങുന്നു. അവരുടെ ഉച്ചാരണം കൃത്യമല്ലെങ്കിലും, പക്ഷേ ഭക്തിയുടെയും വികാരങ്ങളുടെയും ഒരു നേർക്കാഴ്ച വ്യക്തമായി ഇതിൽ കാണാം. കുട്ടികളുടെ നിഷ്കളങ്കമായ ശബ്ദം കേട്ട് തെരുവിൽ സന്നിഹിതരായ നിരവധി പേർ കയ്യടിക്കുന്നുമുണ്ട് .
രാജസ്ഥാനിലെ ബുണ്ടിയുടെ ഈ വീഡിയോ മതപരവും സാംസ്കാരികവുമായ ഐക്യത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. വിദേശ വിനോദസഞ്ചാരികൾ പലപ്പോഴും ഇവിടെ വരാറുണ്ട്, പക്ഷേ ഇത്തരമൊരു കാഴ്ച ഇതാദ്യമായാണ് . വിദേശ കുടുംബം കുറച്ച് ദിവസങ്ങളായി നഗരത്തിൽ താമസിക്കുന്നുണ്ടെന്നും ഇന്ത്യൻ പാരമ്പര്യങ്ങൾ അടുത്തറിയാൻ ശ്രമിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
bundi_view എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്, ഇതുവരെ ദശലക്ഷക്കണക്കിന് ആളുകൾ ഇത് കണ്ടു കഴിഞ്ഞു.











