കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവിലായിരുന്ന ആണ്‍സുഹൃത്ത് അറസ്റ്റിലായി. എറണാകുളം കറുകപ്പള്ളി സ്വദേശി അലിഫ് അഷ്‌കര്‍(20) ആണ് അറസ്റ്റിലായത്.പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം മാസങ്ങള്‍ക്ക് ശേഷമാണ് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടി കുഞ്ഞിനു ജന്‍മം നല്‍കി. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോക്സോ നിയമപ്രകാരം പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഇതോടെ അലിഫ് അഷ്‌കര്‍ ഒളിവില്‍ പോവുകയായിരുന്നു. കൊച്ചി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡു ചെയ്തു.
















