കണ്ണൂര്‍ : ഇളയമ്മയുടെ വീട്ടിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. വടകര മേപ്പയില്‍ റോഡ് കൃഷ്ണപുരം മുരളി രശ്മി ദമ്പതികളുടെ മകള്‍ തമന്ന മുരളിയാണ് (23) മരിച്ചത്. ശ്വാസംമുട്ടലിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബംഗ്‌ളൂരിലെ ശ്രീ സിദ്ധാര്‍ത്ഥ മെഡിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ വിദ്യാര്‍ത്ഥിനിയാണ് . കണ്ണൂര്‍ ചക്കരക്കലില്‍ ഇളയമ്മയുടെ വീട്ടിലെത്തിയ തമന്ന കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: പൂജ, കാര്‍ത്തിക്ക്
















