ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ ഒരു സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തതായി പരാതി. ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതിഷേധം ശക്തമായി.
പ്രതികളായ സ്ത്രീകളില്‍ ഒരാള്‍ അറസ്റ്റിലായി. മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്. മറ്റു പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചതായും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്ത്രീയെ സാരി ഉപയോഗിച്ച് മരത്തില്‍ കെട്ടിയിട്ടിരിക്കുന്നതും ഏതാനും സ്ത്രീകള്‍ അടക്കം അവളെ വളഞ്ഞു നിന്ന് അസഭ്യം പറയുന്നതും വടി ഉപയോഗിച്ച് അടിക്കുന്നതും വസ്ത്രങ്ങള്‍ അഴിക്കുന്നതും വീഡിയോയില്‍ കാണാം. ‘നീ നായയെപ്പോലെയാണ് എന്ന് പറയുന്നതും കേള്‍ക്കാം. ഇത് ജാതീയ അതിക്രമമാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
















