വാരണാസി : ഇന്ത്യയില്‍ ഞായറാഴ്ച നടക്കുന്ന ചന്ദ്രഗ്രഹണത്തിന് മുന്നോടിയായി വാരണാസിയില്‍ പുരോഹിതന്മാര്‍ ഗംഗാ ആരതി നടത്തി.
ചന്ദ്രഗ്രഹണം മൂലം ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഉണ്ടാകാവുന്ന ദൂഷ്യഫലങ്ങള്‍ കുറയ്‌ക്കണമെന്ന പ്രാര്‍ത്ഥനയോടെയായിരുന്നു ചടങ്ങ്.
ഇന്ന് രാത്രി രാത്രി 9:57 മുതല്‍ അസ്തമയം ആരംഭിക്കും. പുലര്‍ച്ചെ 1:26 ന് ചാന്ദ്രമോചനമുണ്ടാകും. പുരോഹിതന്‍ മഹേന്ദ്ര നാഥ് പറഞ്ഞു.
പ്രായമായവര്‍, രോഗികള്‍,ഗര്‍ഭിണികള്‍ എന്നിവര്‍ ഒഴികെ മറ്റാരും ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുത്. കുംഭ രാശിയിലായിരിക്കും ചന്ദ്രഗ്രഹണം സംഭവിക്കുന്നതെന്നതിനാല്‍ ആ രാശിക്കാര്‍ ജാഗ്രത പാലിക്കാനും അതിന്റെ സ്വാധീനം കുറയ്‌ക്കാന്‍ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാനും മഹേന്ദ്ര നാഥ് ഉപദേശിക്കുന്നു.
















