Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പമ്പയുടെ പവിത്രത നഷ്ടപ്പെടുത്തും; അയ്യപ്പസംഗമത്തിനെത്തുന്ന അയ്യപ്പന്മാര്‍ വിരിവെക്കുന്നത് റിസോര്‍ട്ടുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2025, 03:00 pm IST
in Kerala

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് പമ്പയില്‍ നടത്തുന്ന അയ്യപ്പസംഗമത്തിലൂടെ നഷ്ടപ്പെടുത്തുന്നത് പമ്പയുടെ പവിത്രത.

സ്വന്തം ചിലവിലാണ് സാധാരണ അയ്യപ്പഭക്തര്‍ ശബരിമലയിലെത്തുന്നത്. എന്നാല്‍ ആഗോള സംഗമത്തിലെ അയ്യപ്പഭക്തരും കുടുംബാംഗങ്ങളും എത്തുന്നത് ദേവസ്വംബോര്‍ഡ് നല്‍കുന്ന വിമാനടിക്കറ്റിലൂടെ. കുടുംബാംഗങ്ങള്‍ക്ക് സന്നിധാനത്ത് ദര്‍ശനം നടത്തുന്നതിനുള്ള സംവിധാനം ഒരുക്കാമെന്ന വാഗ്ദാനവും നല്‍കിയിട്ടുണ്ട്.

ശബരിമലയിലേക്ക് വരുന്ന അയ്യപ്പഭക്തര്‍ സാധാരണ പമ്പയിലും സന്നിധാനത്തുമുള്ള വിരിയിലാണ് രാത്രികാലങ്ങളില്‍ വിശ്രമിക്കാറ്. എന്നാല്‍ സര്‍ക്കാരിന്റെ ഭക്തര്‍ വിരിവയ്‌ക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലിലും. വിമാനത്താവളങ്ങളില്‍ നിന്നും ഇവരെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും എത്തിക്കുന്നതിന് കെഎസ്ആര്‍ടിസിയുടെ 35 എസി ബസുകള്‍ക്ക് പുറമെ രമ്യാ ട്രാവല്‍സിന്റെ എസി ബസുകളും പണിക്കേഴ്‌സ് ട്രാവല്‍സിന്റെ വാഹനങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. സംഗമത്തിനായി പമ്പയില്‍ എത്തിക്കുന്നതും ഈ ബസുകളിലായിരിക്കും. താമസിക്കാനായി കുമരകത്ത് റിസോര്‍ട്ടുകള്‍, എരുമേലി, മുണ്ടക്കയം, ആങ്ങാംമൂഴി എന്നിവിടങ്ങളില്‍ ഹോം സ്റ്റേകള്‍, തിരുവനന്തപുരത്തും എറണാകുളത്തും പഞ്ചനക്ഷത്ര ഹോട്ടലുകളും ഏര്‍പ്പാടാക്കി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് പന്തലിന്റെ നിര്‍മാണ ചുമതല. വിഐപികളെ പമ്പയില്‍ സ്വീകരിക്കാനും അയ്യപ്പസംഗമത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കുടിവെള്ളവും മറ്റും നല്‍കുന്നതിനായി 40 യുവതികളെയും ഏര്‍പ്പാടാക്കി. തിരുവനന്തപുരത്ത് സിപിഎമ്മിന്റെ ഭാരവാഹിയായ കാറ്ററിംഗുകാര്‍ക്കാണ് ഭക്ഷണ കരാര്‍ നല്‍കിയിരിക്കുന്നത്. ബൊഫെ സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. നോണ്‍ വെജിറ്റേറിയന്‍ വേണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. പുണ്യം പൂങ്കാവനം പദ്ധതി പ്രകാരം പ്ലാസ്റ്റിക്കിന് നിയന്ത്രണം ഉള്ളപ്പോഴാണ് അയ്യായിരത്തിലധികം പ്ലാസ്റ്റിക് ബോട്ടില്‍ കുപ്പിവെള്ളം ഏര്‍പ്പാടാക്കിയിരിക്കുന്നത്. അമേരിക്കന്‍ ട്രോളി ബാഗാണ് ആഗോള അയ്യപ്പഭക്തര്‍ക്ക് സമ്മാനമായി നല്‍കുന്നത്. ബാഗില്‍ ഏലയ്‌ക്കാ, ഗ്രാമ്പൂ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഉണ്ടാകും. അപ്പം അരവണക്കായി ഏലക്കാ, ചുക്കുപൊടി എന്നിവയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നവര്‍ക്കാണ് ഇതിന്റെ ചുമതല.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ സംഭാവന നല്‍കാന്‍ സാധിക്കുന്ന നാലു പേരെ കണ്ടെത്തി സംഗമത്തില്‍ പങ്കെടുപ്പിച്ചാല്‍ അതാത് സംസ്ഥാനത്തിന്റെ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ ആക്കും. പട്ടിക ദേവസ്വം ബോര്‍ഡിന് നേരത്തെ നല്‍കണം. കോടിക്കണക്കിന് രൂപ സംഭാവന നല്‍കുന്നവര്‍ക്ക് ഏര്‍പ്പെടുത്താന്‍ പോകുന്ന വിഐപി പരിഗണന ഈ കോഓര്‍ഡിനേറ്റര്‍മാര്‍ക്കും സന്നിധാനത്ത് ലഭിക്കും. ശബരിമല വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളിലും ഇവര്‍ക്ക് പങ്കെടുക്കാം. പമ്പയില്‍ മതിയായ ശുചിമുറി സംവിധാനം ഇല്ല. തീര്‍ത്ഥാടന കാലത്ത് ശുചിമുറി സംബന്ധിച്ച് അയ്യപ്പഭക്തര്‍ ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. ദേവസ്വം മരാമത്ത് കെട്ടിടത്തില്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ളതും പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ സേനയിലുള്ളവര്‍ക്ക് മാത്രവുമാണ്. അതിനാല്‍ ആഗോള അയ്യപ്പഭക്തര്‍ക്കായി ആധുനിക സംവിധാനത്തിലുള്ള താല്‍ക്കാലിക ടോയ്‌ലറ്റ് സംവിധാനം ഒരുക്കുന്നതിനാണ് നീക്കം.

 

Tags: Sabarimala agitationAyyappa Devoutee Sangamam. Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

അയ്യപ്പഭക്ത സംഗമം ആശയക്കുഴപ്പത്തില്‍

Kerala

ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന് പമ്പാതീരത്ത്

Kerala

ഹിന്ദുക്കളോടും ശബരിമലയോടുമുള്ള അവഗണന വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുമെന്ന്  വത്സന്‍ തില്ലങ്കേരി

വത്സന്‍ തില്ലങ്കേരിക്കും തൃശ്ശൂര്‍ പൂരത്തിനും എതിരായ നിയമസഭയിലെ സത്യവിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധ പൊതുയോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ സംസാരിക്കുന്നു. സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു സമീപം.
Kerala

ഇടതു വലതു മുന്നണികള്‍ ഹിന്ദു സമൂഹത്തെ ദ്രോഹിക്കുന്നു: ശശികല ടീച്ചര്‍

Kerala

വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാത്ത ദേവസ്വം ബോര്‍ഡ് പുറത്തു പോകണം: കേരള ക്ഷേത്ര സംരക്ഷണ സമിതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.