Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനധികൃത കുടിയേറ്റം ഇനിയും ഇന്ത്യയെ വിഭജിക്കുമെന്ന് പല്ലവി ജോഷി; വിവേക് അഗ്നിഹോത്രിയുടെ ‘ബംഗാള്‍ ഫയല്‍സി’നെതിരെ മമതയും രാഹുലും

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 78 വര്‍ഷമായിട്ടും ഇന്ത്യയിലേക്ക് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം ഇപ്പോഴും തുടരുകയാണെന്നും ഇത് ഇനിയും ഇന്ത്യാവിഭജനത്തിന് കാരണമാകുമെന്നും മുന്നറിയിപ്പുനല്‍കി നടി പല്ലവി ജോഷി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2025, 11:05 pm IST
in India, Bollywood, Entertainment
മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, വിവേക് അഗ്നിഹോത്രി, പല്ലവിജോഷി (ഇടത്ത് നിന്നും വലത്തോട്ട്)

മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, വിവേക് അഗ്നിഹോത്രി, പല്ലവിജോഷി (ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 78 വര്‍ഷമായിട്ടും ഇന്ത്യയിലേക്ക് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം ഇപ്പോഴും തുടരുകയാണെന്നും ഇത് ഇനിയും ഇന്ത്യാവിഭജനത്തിന് കാരണമാകുമെന്നും മുന്നറിയിപ്പുനല്‍കി നടി പല്ലവി ജോഷി. ബംഗാളിലെ വര്‍ഗ്ഗീയകലാപങ്ങളും ഹിന്ദു വംശഹത്യയും പറയുന്ന ‘ബംഗാള്‍ ഫയല്‍സ്’ എന്ന സിനിമ ഭര്‍ത്താവ് വിവേക് അഗ്നിഹോത്രിയ്‌ക്കൊപ്പം നിര്‍മ്മിക്കുകയും അതിന്റെ ഗവേഷണത്തില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു പല്ലവി ജോഷി. ഇന്ത്യയില്‍ ഇനി ഒരു വിഭജനം നടക്കരുതെന്ന മുന്നറിയിപ്പാണ് ബംഗാള്‍ ഫയല്‍സ് എന്ന സിനിമ നല്‍കുന്നതെന്നും എന്നാല്‍ മമത ബാനര്‍ജി സര്‍ക്കാര്‍ ഈ സിനിമ ബംഗാളിലെ തിയറ്ററുകളില്‍ എത്തുന്നതിനെ തടയുകയാണെന്നും പല്ലവി ജോഷി പറയുന്നു.

സെപ്തംബര്‍ അഞ്ചിനാണ് ബംഗാള്‍ ഫയല്‍സ് തിയറ്ററില്‍ റിലീസ് ചെയ്തത് എങ്കിലും ബംഗാളില്‍ ഈ സിനിമയെ തമസ്കരിക്കാന്‍ നോക്കുകയാണ് മമത സര്‍ക്കാര്‍. ബംഗാളിലെ മമത സര്‍ക്കാരിന്റെ ഈ നടപടിയെ ആവിഷ്കാരസ്വാതന്ത്ര്യത്തിനും ഭരണഘടനയ്‌ക്കും വേണ്ടി വാദിക്കുന്ന രാഹുല്‍ ഗാന്ധി ഇതുവരെ അപലപിച്ചിട്ടില്ല. ഇതിനര്‍ത്ഥം രാഹുല്‍ ഗാന്ധിയും ബംഗാള്‍ ഫയല്‍സിന് എതിരാണെന്നതാണ്.

“ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പേ ബംഗാളിലേക്ക് മുസ്ലിങ്ങളുടെ അനധികൃത കുടിയേറ്റം നടന്നിരുന്നു. ഇതാണ് ബംഗാള്‍ വിഭജനത്തിന് കാരണമായത്. അന്നത്തെ ബംഗാളിലുണ്ടായിരുന്ന നഖൊലി (നവ് ഖാലി) എന്ന പ്രദേശത്ത് നടന്ന കൂട്ടക്കുരുതിയെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് ഞങ്ങള്‍ ഇതേക്കുറിച്ച് ഗവേഷണം നടത്തി. അപ്പോഴാണ് അവിടെ ഒരു ഹിന്ദു വംശഹത്യ നടന്നതായി അറിഞ്ഞത്. ചരിത്രം ശരിയായി അറിഞ്ഞാലേ ചരിത്രത്തിലെ മോശപ്പെട്ട കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ നമുക്ക് സാധിക്കൂ. അന്ന് ബംഗാളിലേക്ക് മുസ്ലിങ്ങളുടെ അനധികൃത നുഴഞ്ഞുകയറ്റവും കുടിയേറ്റവും നടന്നു. 78 വര്‍ഷങ്ങല്‍ക്ക് ശേഷവും ബംഗാളിലേക്ക് ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നും മുസ്ലിങ്ങളുടെ കുടിയേറ്റം നടക്കുന്നു. ഇത് മറ്റൊരു ഇന്ത്യാ വിഭജനത്തിന് കാരണമായേക്കാം. ഈ കുടിയേറ്റം തടയണം. “- പല്ലവി ജോഷി പറയുന്നു.

5000 ഹിന്ദുക്കളെയാണ് അന്ന് ബംഗാളിലെ നഖൊലിയില്‍ (നവ് ഖാലി) കൂട്ടക്കൊല ചെയ്തത്. ഇന്ന് ബംഗ്ലാദേശിലാണ് നവ്ഖാലി സ്ഥിതി ചെയ്യുന്നത്. മുസ്ലിംലീഗ് ആയിരുന്നു ഈ കൂട്ടക്കൊലയ്‌ക്ക് പിന്നില്‍ എന്ന് ചരിത്രം പറയുന്നു. ആള്‍ക്കുട്ടം ഹിന്ദുക്കളെ കൊല ചെയ്യുക മാത്രമല്ല, പെണ്‍കുട്ടികളെയും സ്ത്രീകളെയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ബംഗാള്‍ മുസ്ലിം ലീഗ് പ്രവിശ്യ ഭരിച്ചിരുന്ന ഹുസൈന്‍ ഷഹീദ് സുഹ്രവര്‍ഡിയോ ഇന്ത്യയെ വെട്ടിമുറിച്ച് പാകിസ്ഥാന്‍ സൃഷ്ടിക്കണമെന്ന് ഗൂഢാലോചന നടത്തിയിരുന്ന ബ്രിട്ടീഷ് സര്‍ക്കാരോ ഈ കലാപം അടിച്ചമര്‍ത്താന്‍ ചെറുവിരല്‍ അനക്കിയില്ല. ഇന്ത്യയുടെ പുതിയ ഭരണാധികാരികളാകണം എന്ന് കൊതിച്ച നെഹ്രുവോ കോണ്‍ഗ്രസോ പോലും നഖൊലി വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല.

വിവേക് അഗ്നിഹോത്രി-പല്ലവി ജോഷി ദമ്പതികള്‍ നിര്‍മ്മിച്ച കശ്മീരി ഫയല്‍സും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സിനിമയായിരുന്നു. “കശ്മീരിനെക്കുറിച്ച് നമുക്ക് അറിയാമായിരുന്നു. കശ്മീരി പണ്ഡിറ്റുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചു എന്ന് എല്ലാവര്‍ക്കും അറിയില്ലെങ്കിലും അവിടുത്തെ തീവ്രവാദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമായിരുന്നു. പക്ഷെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയും ഇസ്ലാമിക തീവ്രവാദവും അപലപിക്കുകയാണ് കശ്മീര്‍ ഫയല്‍സ്. ‘കശ്മീര്‍ ഫയല്‍സ്’ വന്നതിന് ശേഷം കശ്മീരിനെ ഇന്ത്യയില്‍ നിന്നും സ്വതന്ത്രമാക്കണമെന്ന ചിന്ത പലരിലും ഇല്ലാതായി. “- ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പല്ലവി ജോഷി പറഞ്ഞു.

 

.

Tags: India partitionPallavi JoshiVivek AgnihotriIllegal immigration'The Bengal FilesBengalFiles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കളുടെ വംശഹത്യ കാണിക്കുന്ന ‘ദി ബംഗാൾ ഫയൽസ്’ ട്രെയിലർ ലോഞ്ച് തടഞ്ഞ് കൊൽക്കത്ത പൊലീസ് ; വൈദ്യുതി വിച്ഛേദിച്ചു

India

അനധികൃത കുടിയേറ്റം; 12 ബംഗ്ലാദേശികൾ അറസ്റ്റിൽ

Kerala

നിയമപ്രകാരമല്ലാത്ത കുടിയേറ്റങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്ന കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

India

ജമാലുദ്ദീൻ വ്യാജരേഖയുണ്ടാക്കി ആർഎസ്എസ് ബന്ധം പ്രചരിപ്പിച്ചു നടന്നു; ക്രിസ്ത്യൻ സംഘടനകളുമായും സഹകരിച്ചു പ്രവർത്തിച്ചു

World

ഗാസ പ്രതിഷേധങ്ങളിൽ സജീവ പങ്കുവഹിച്ച പലസ്തീൻ വിദ്യാർത്ഥിക്ക് അമേരിക്കൻ പൗരത്വം വേണം ; ഇമിഗ്രേഷൻ ഓഫീസിൽ വച്ച് തന്നെ അറസ്റ്റ് ചെയ്ത് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.