ന്യൂദല്‍ഹി: ആഗോള സമാധാനവും സ്ഥിരതയും വളര്‍ത്തുന്നതില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം തുടര്‍ന്നും നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഉക്രെയ്ന്‍ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
‘പ്രസിഡന്റ് മാക്രോണുമായി നല്ല സംഭാഷണം നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി വിലയിരുത്തുകയും ചെയ്തു,’ മോദി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
‘ഉക്രെയ്‌നിലെ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്‌ട്ര, പ്രാദേശിക വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറി. ആഗോള സമാധാനവും സ്ഥിരതയും വളര്‍ത്തുന്നതില്‍ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം തുടര്‍ന്നും പ്രധാന പങ്ക് വഹിക്കും’ അദ്ദേഹം പറഞ്ഞു.
















