അഹമ്മദാബാദ്: നവരാത്രി നാളുകളില്‍ ഗുജറാത്തിലെ പെണ്‍കുട്ടികള്‍ക്ക് സ്വയംരക്ഷയ്‌ക്ക് പരിശീലനം നല്‍കി വനിതാ പൊലീസ് സംഘം. നവാത്രിയിലെ ഗര്‍ഭകളില്‍ ഗുജറാത്തിലെ പെണ്‍കുട്ടികളുടെ 733 സംഘങ്ങള്‍ക്കാണ് വനിതാപൊലീസുകാര്‍ പരിശീലനം നല്‍കിയത്. (ഗുജറാത്തിലെ ഒരു നാടന്‍ നൃത്തരൂപമാണ് ഗര്‍ഭ. ഇത് ഹിന്ദു ഉത്സവകാലങ്ങളില്‍ കൂട്ടത്തോടെ പെണ്‍കുട്ടികള്‍ കളിക്കുക പതിവുണ്ട്. )
#WATCH | Gujarat: 733 She teams of Gujarat police provide self-defence training to women at garba classes across Gujarat
CID Crime, Women's cell, ADG Ajay Kumar says, "There are 733 SHE teams across Gujarat. Each team has a vehicle, 3 female police staff and 1 male staff. This… pic.twitter.com/EeXJrhU47J
— ANI (@ANI) September 6, 2025
എങ്ങിനെ അക്രമികളെ ചെറുക്കണമെന്നതും ഒരു സംഘര്‍ഷാവസ്ഥയുണ്ടായാല്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന കാര്യങ്ങളും പൊലീസ് പഠിപ്പിക്കുന്നു. ആയുധങ്ങളില്ലാതെയുള്ള പരിശീലനമാണ് നല്‍കുന്നത്. ആത്മരക്ഷാര്‍ത്ഥം എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് പൊലീസ് ഈ ക്ലാസില്‍ പഠിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനി കരിഷ്മ പാര്‍മര്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ് ഈ പരിശീലനം.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ 112ല്‍ വിളിച്ചാല്‍ പൊലീസ് ഓടിയെത്തും. വഴിയില്‍ ടൂവീലറോ ഫോര്‍ വീലറോ ഓഫായാല്‍ പൊലീസിനെ 112ല്‍ വിളിച്ചാല്‍ അവര്‍ വാഹനം വീട്ടില്‍ എത്തിക്കാന്‍ സഹായിക്കുമെന്നും കരിഷ്മ പാര്‍മര്‍ വിശദീകരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് മുഴുവന്‍ പിന്തുണയും വനിതാ പൊലീസ് നല്‍കുന്നു.
















