കൊല്ലം : “ഓപ്പറേഷൻ സിന്ദൂർ” എന്ന് പൂക്കൾ കൊണ്ട് എഴുതിയത് മാറ്റണം എന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതിനിധാനം ചെയുന്നത് രാഷ്‌ട്ര വിരോധികളെയാണെന്ന് ഡോക്ടർ . ടി പി സെൻ കുമാർ .
കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ മുന്നിലാണ് സംഭവം. ക്ഷേത്രത്തിന്റെ മുന്നിലെ വഴിയിൽ പ്രദേശത്തെ യുവാക്കളാണ് പൂക്കളമിട്ടത്. പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയിരുന്നു. ഇത് നീക്കണമെന്നാണ് പൊലീസ് പറയുന്നത്.
ക്ഷേത്ര കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് നടപടി എന്ന് പറയപ്പെടുന്നു. പോലീസ് അവിടേക്കെത്തി മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാറ്റിയില്ലെങ്കിൽ കേസെടുക്കുമെന്ന് പൊലീസ് യുവാക്കളെ ഭീഷണിപ്പെടുത്തി. അത്തപ്പൂക്കളം ഇടുന്നതിനെതിരെ ക്ഷേത്ര ഭരണ സമിതിയാണ് പരാതി നൽകിയത് എന്നും പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഇതിനെതിരെയാണ് സെൻ കുമാർ രംഗത്തെത്തിയത് . ‘ ഏതു അവൻ പറഞ്ഞാലും “ഓപ്പറേഷൻ സിന്ദൂർ” എന്ന് പൂക്കൾ കൊണ്ട് എഴുതിയത് മാറ്റണം എന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥൻ ഭരണഘടനയെയോ നിയമത്തെയോ അല്ല പ്രതിനിധാനം ചെയുന്നത്. രാഷ്‌ട്ര വിരോധികളെയാണ് ‘ എന്നാണ് സെൻ കുമാർ പറയുന്നത്.















