Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി വിപ്ലവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2025, 11:38 am IST
in Editorial

പരോക്ഷ നികുതി സംവിധാനത്തില്‍ വലിയ പുനഃസംഘടനയാണ് ജിഎസ്ടി കൗണ്‍സില്‍ നടത്തിയിരിക്കുന്നത്. നിലവിലെ നാല് തട്ടിലുള്ള ഘടന മാറ്റി ലളിതമായ രണ്ടു നിരക്കുകള്‍ കൊണ്ടുവന്നിരിക്കുന്നു. തിരഞ്ഞെടുത്ത ചില വസ്തുക്കളുടെ നിരക്ക് 40 ശതമാനമാക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ നിരക്കുകള്‍ നവരാത്രി ആരംഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. അന്‍പത്തിയാറാമത് ജിഎസ്ടി കൗണ്‍സിലിന്റെ മാരത്തോണ്‍ യോഗത്തിനു ശേഷമാണ് ഈ നിര്‍ണായക തീരുമാനത്തിലെത്തിയത്. ചെലവ് കുറയ്‌ക്കുകയും, ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയുമെന്ന ലക്ഷ്യത്തോടെ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി കൗണ്‍സില്‍ തീരുമാനത്തെ പിന്തുണച്ചുവെന്നത് സ്വാഗതാര്‍ഹമായ മാറ്റമാണ്.

പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ വ്യക്തിഗത ഉപയോഗത്തിനുള്ള നിരവധി വസ്തുക്കള്‍ക്ക് വില കുറയും. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള ചരക്കു സേവന നികുതി ഇനി പൂജ്യമായിരിക്കും. നേരത്തെ ഇത് 18 ശതമാനമായിരുന്നു. പനീര്‍, പെറോട്ട, റൊട്ടി, പിസ, ബ്രെഡ് തുടങ്ങിയവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. വെണ്ണ, നെയ്, ശീതീകരിച്ച പാല്‍, ഉണക്കമാവുകള്‍, ജാം, ജെല്ലി, മിഠായി, ഐസ്‌ക്രീം, ബിസ്‌കറ്റ്, കോണ്‍ഫ്‌ലേക്സ്, ധാന്യങ്ങള്‍ എന്നിവയുടെ ജിഎസ് ടി അഞ്ച് ശതമാനമാക്കി കുറച്ചു. വളം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ്, അമോണിയ, ബയോപെസ്റ്റിസൈഡുകള്‍, മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവയുടെ നികുതിയും അഞ്ച് ശതമാനമാക്കി. കാര്‍ഷിക ഉപകരണങ്ങള്‍, ട്രാക്ടറുകള്‍, മണ്ണൊരുക്കുന്ന യന്ത്രങ്ങള്‍ എന്നിവയുടെ നികുതി അഞ്ച് ശതമാനമാക്കിയത് കാര്‍ഷിക മേഖലയ്‌ക്ക് വലിയ പ്രയോജനം ചെയ്യും.

ചെറിയ കാറുകളുടെ നികുതി 18 ശതമാനമാക്കി കുറച്ചത് ഈ കാറുകളുടെ വില്പന വര്‍ദ്ധിപ്പിക്കുകയും ഇടത്തരക്കാര്‍ക്ക് പ്രയോജനകരമാവുകയും ചെയ്യും. ഷാമ്പൂ, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ടാല്‍ക്കം പൗഡര്‍, ഫേസ് പൗഡര്‍, സോപ്പുകള്‍, ടൂത്ത് പൗഡര്‍, കുഞ്ഞുങ്ങളുടെ ഫീഡിങ് ബോട്ടിലുകള്‍, പാത്രങ്ങള്‍, സൈക്കിളുകള്‍, കുടകള്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ നികുതി അഞ്ച് ശതമാനം ആക്കിയത് ഈ വസ്തുക്കളുടെയും വില വന്‍തോതില്‍ കുറയ്‌ക്കുകയും, വിപണിയെ സജീവമാക്കുകയും ചെയ്യും. സിമന്റിന്റെ ജിഎസ്ടി 18 ശതമാനമായി കുറച്ചത് നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തും.
അതേസമയം എനര്‍ജി ഡ്രിങ്കുകള്‍, പാന്‍ മസാല, ഗുട്ക, സിഗരറ്റുകള്‍, ബീഡികള്‍ എന്നിവയുടെ നിലവിലെ നികുതി തുടരും.

പ്രതിപക്ഷ നേതാക്കള്‍ക്കു പോലും ജിഎസ്ടി നിരക്കുകള്‍ കുറച്ചതിനെ സ്വാഗതം ചെയ്യേണ്ടി വന്നു. അതേസമയം, ബീഹാറില്‍ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ഇതിനെ കൂട്ടിക്കെട്ടി അനാവശ്യമായ രാഷ്‌ട്രീയം കളിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. സര്‍ക്കാരിനെ പിന്തുണച്ചില്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമെന്ന ഭയം പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനുമൊക്കെയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനം നടപ്പാക്കുകയാണ് ജിഎസ്ടി കൗണ്‍സില്‍ ചെയ്തിരിക്കുന്നത്. സ്വാഭാവികമായും തീരുമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ചരക്കു സേവന നികുതി കുറച്ചത് രാജ്യത്തെ സമ്പദ്വ്യവസ്ഥയ്‌ക്ക് ശക്തമായ ഉത്തേജനം നല്‍കുന്നതിനു പുറമെ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഇടത്തരം ജനവിഭാഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വലിയതോതില്‍ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ജിഎസ്ടി കൗണ്‍സിലിന്റെ ചരിത്രപരമായ ഈ തീരുമാനം പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര ഭാരതം എന്ന കാഴ്ചപ്പാടിനെ വന്‍തോതില്‍ പിന്തുണയ്‌ക്കുമെന്ന കാര്യത്തിലും സംശയമില്ല. വലിയൊരു വിഭാഗം വസ്തുക്കളുടെ വിലകള്‍ ഗണ്യമായി കുറയുന്നതോടെ ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കപ്പെടും. നികുതി നിരക്കുകള്‍ കുറച്ചതിലൂടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും, അവശ്യവസ്തുക്കളുടെ വില കുറയുന്നതോടെ കുടുംബ ചെലവുകള്‍ നിയന്ത്രിക്കുകയും ചെയ്യാനാവും. നിരവധി കച്ചവട മേഖലകളെ സഹായിക്കുന്നതുമാണ് ഈ പരിഷ്‌കാരം.

ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം വിപ്ലവകരമാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനായിരിക്കും ചരക്ക് സേവന നികുതികള്‍ കുറച്ചത് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുക. പക്ഷേ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ പോലുള്ളവര്‍ നുണപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് തരംതാണ രാഷ്‌ട്രീയമാണ്. പഠിച്ചതല്ലേ പാടൂ. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വഴിയൊരുക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ ശ്രമിക്കുന്നതെന്നും മറ്റും ബാലഗോപാല്‍ നേരത്തെ പറയുകയുണ്ടായി. ജനവിരുദ്ധ രാഷ്‌ട്രീയം കൈമുതലാക്കിയവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ നടപടികളെ പിന്തുണക്കാന്‍ കഴിയില്ലല്ലോ.

Tags: Central GovernmentNirmala SitaramanGST revolution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Article

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.