Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൊന്നുണ്ണിക്കണ്ണന്റെ തിരുവോണക്കോടി

കെ. വിജയന്‍ മേനോന്‍ by കെ. വിജയന്‍ മേനോന്‍
Sep 5, 2025, 06:22 am IST
in Samskriti
സ്വര്‍ണ കൊടിമരത്തിന് അരികില്‍നിന്ന് ക്ഷേത്രം ഊരാളന്‍
മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ശ്രീഗുരുവായൂരപ്പനെ വണങ്ങുന്നു

സ്വര്‍ണ കൊടിമരത്തിന് അരികില്‍നിന്ന് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ശ്രീഗുരുവായൂരപ്പനെ വണങ്ങുന്നു

പൊന്നുണ്ണിക്കണ്ണന്റെ ഭക്തവാത്സല്ല്യം വെളിപ്പെടുത്തുന്നതും, അനുഭവപ്പെട്ടതുമായ എത്രയെത്ര സംഭവ കഥകളാണ് ഭക്തര്‍ പാടിപ്പുകഴ്‌ത്തുന്നത്. അതില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഊരാളന്മാരായ മല്ലിശ്ശേരി നമ്പൂതിരിമാരില്‍ ഒരാള്‍ക്കുണ്ടായ അനുഭവ കഥയാണ് ഈ ലേഖനത്തിന്റെ ഇതിവൃത്തം. കോഴിക്കോട് സാമൂതിരിയുമായി ഏറെ അടുപ്പമുള്ളവരായിരുന്നു, ശ്രീഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തന്മാരായ മല്ലിശ്ശേരി ഇല്ലക്കാര്‍. ഐതിഹ്യപരമായും, ചരിത്രപരമായും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള ക്ഷേത്രേശനാണ് മല്ലിശ്ശേരി കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ക്ഷേത്രം ഊരാളന്‍.

പ്രഥമവും, പ്രധാനവുമായ ഈ സ്ഥാനം മല്ലിശ്ശേരി കുടുംബത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഓണപ്പുടവയുമായി ബന്ധപ്പെട്ട് ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മല്ലിശ്ശേരി ഇല്ലം സാക്ഷ്യം വഹിച്ച ഒരു സംഭവ കഥയുടെ തുടര്‍ച്ചയാണ് ക്ഷേത്രത്തില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിയ്‌ക്കുന്ന തിരുവോണ നാളില്‍ ഭഗവാനുള്ള ക്ഷേത്രം ഊരാളന്റെ ഓണക്കോടി സമര്‍പ്പണം. അതും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവ കഥയുടെ സ്മരണ.

ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മല്ലിശ്ശേരി മനയിലെ കൃഷ്ണന്‍ നമ്പൂതിരിപ്പാട് പുത്രദുഃഖത്താല്‍ ഏറെ നിരാശനായിരുന്നു. സന്താന ഭാഗ്യത്തിനായി ഏറെ വഴിപാടുകള്‍ നടത്തിയെങ്കിലും, ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ ഈശ്വരഹിതം അറിയാനായി അദ്ദേഹം പ്രശ്ന വിചാരം നടത്തി. ദാനധര്‍മ്മ വിചാരത്തില്‍ ഏറെ പിന്നിലായിരുന്നതാണത്രെ, അദ്ദേഹത്തിന്റെ സന്താനലബ്ധിയ്‌ക്ക് വിഘാതമായിരിയ്‌ക്കുന്നതെന്ന് പ്രശ്നവിധിയില്‍ തെളിഞ്ഞു. തനിയ്‌ക്ക് ലഭിച്ച ഉയര്‍ന്ന സമ്പത്തില്‍നിന്ന് യാതൊന്നുംതന്നെ അദ്ദേഹം ആര്‍ക്കും ദാനം ചെയ്തിരുന്നില്ലത്രെ.

പ്രശ്നവിചാരം അദ്ദേഹത്തെ വല്ലാത്ത വിഷമവൃത്തത്തിലാക്കി. പ്രശ്നവിചാരം അറിഞ്ഞതിനുശേഷം നമ്പൂതിരിപ്പാട് ദാനധര്‍മ്മങ്ങളില്‍ ഏറെ ശ്രദ്ധിച്ചു. ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുള്ള കുട്ടികള്‍ക്കും, സാധുജനങ്ങള്‍ക്കും വസ്ത്രം, ഭക്ഷണം എന്നിവ ദാനംചെയ്യാന്‍ തുടങ്ങി. താമസംകൂടാതെ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഗര്‍ഭിണിയായി. സന്തോഷംകൊണ്ട് മതിമറന്ന അദ്ദേഹം, ദാനധര്‍മ്മങ്ങള്‍ വളരെ വിപുലീകരിയ്‌ക്കുകയും, ശ്രീഗുരുവായൂരപ്പന് പല വിശേഷാല്‍ വഴിപാടുകള്‍ നടത്തുകയും ചെയ്തു. വംശപരമ്പര നിലനിര്‍ത്താന്‍ തനിയ്‌ക്കൊരു പുത്രനെ തരണമേയെന്നായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പ്രാര്‍ത്ഥന.

ജനിയ്‌ക്കാന്‍ പോകുന്ന പുത്രന് ‘കൃഷ്ണ’ നെന്നു നാമകരണം ചെയ്തുകൊള്ളാമെന്നും അദ്ദേഹം ശപഥമെടുത്തു. കൂടാതെ കുടുംബത്തിലെ എല്ലാ തലമുറയിലും ഉണ്ടാകുന്ന ആദ്യ പുരുഷ സന്താനത്തിന് കൃഷ്ണനെന്ന് നാമകരണം ചെയ്തുകൊള്ളാമെന്നും ഒരു വ്യവസ്ഥ എഴുതിവെച്ചു. (ഈ സമ്പ്രദായം ഇപ്പോഴും തുടര്‍ന്ന് പോരുന്നു.)

ഒരു ചിങ്ങമാസത്തിലെ തിരുവോണനാളില്‍ അദ്ദേഹത്തിന് ഐശ്വര്യം തികഞ്ഞ സുന്ദരനായ ഒരാണ്‍കുഞ്ഞ് പിറന്നു. കൃഷ്ണന്‍ നമ്പൂതിരിപ്പാടും അന്തര്‍ജ്ജനവും സന്തോഷാശ്രു പൊഴിച്ച് ശ്രീഗുരുവായൂരപ്പനെ വണങ്ങി ഭഗവാന്റെ അനുഗ്രഹത്തിന് നന്ദി പറഞ്ഞു. പ്രാര്‍ത്ഥിച്ച പ്രകാരം കടിഞ്ഞൂല്‍ പുത്രന് ‘കൃഷ്ണ’നെന്ന പേരിട്ടു. തുടര്‍ന്നും അദ്ദേഹം ദാനധര്‍മ്മങ്ങള്‍ അവസാനിപ്പിച്ചില്ല. തിരുമേനിയുടെ കടിഞ്ഞൂല്‍ പുത്രന് ഉപനയനത്തിനുള്ള സമയമായപ്പോള്‍, അതും ഒരു ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ നടത്തി. തന്റെ കടിഞ്ഞൂല്‍ പുത്രന്റെ ആദ്യ പിറന്നാള്‍ ദിനമായ തിരുവോണനാളില്‍ സാധുക്കളായ എല്ലാ കുട്ടികള്‍ക്കും അദ്ദേഹം ഓണക്കോടി വിതരണം ചെയ്തു. (അതിപ്പോഴും മുടങ്ങാതെ കൊടുത്തുവരുന്നു). സാധുക്കുട്ടികള്‍ക്ക് നല്‍കാനുള്ള ഓണക്കോടികള്‍ക്കൊപ്പം സ്വന്തം മകനുവേണ്ടി ഒരു മേല്‍ത്തരം പാവുമുണ്ടുകൂടി അദ്ദേഹം വാങ്ങി. തികഞ്ഞ ശ്രീഗുരുവായൂരപ്പ ഭക്തനും, ശുദ്ധഹൃദയനും, ദാനശീലനുമായ തിരുമനസ്സിന്, മേല്‍ത്തരം ഒരു പാവുമുണ്ട് സ്വന്തം മകനുവേണ്ടി വാങ്ങണമെന്ന ചിന്ത തോന്നിയത് തികച്ചും സ്വാഭാവികം. എന്നാല്‍ ശ്രീലകത്തിരിയ്‌ക്കുന്ന പൊന്നുണ്ണിക്കണ്ണന്‍ ഈ കാര്യങ്ങളെല്ലാം നോക്കി കാണുന്നത് തിരുമേനി അറിഞ്ഞില്ല. തീരുമേനിയുടെ മകനു വേണ്ടി വാങ്ങിയ ഏറെ വിശേഷപ്പെട്ട പാവുമുണ്ട്, തനിയ്‌ക്ക് വേണമെന്ന് ഭഗവാനും ചിന്തിച്ചു.

അങ്ങിനെ തിരുവോണത്തലേന്ന് ഉത്രാടനാളില്‍ ഓണക്കോടി വാങ്ങാന്‍ മല്ലിശ്ശേരി ഇല്ലത്തേയ്‌ക്ക് ധാരാളം കുട്ടികളെത്തി. വന്ന കുട്ടികള്‍ക്കെല്ലാം വളരെ സന്തോഷത്തോടെ ഓണക്കോടി നല്‍കി കുട്ടികളെ അദ്ദേഹം അനുഗ്രഹിച്ചു. ഇതിനിടെ ശ്രീത്വം മുഖത്ത് തുളുമ്പി നില്‍ക്കുന്ന അതിസുന്ദരനായ ഒരാണ്‍കുട്ടിയും ഓടിക്കിതച്ച് നമ്പൂതിരിയുടെ അടുത്തെത്തി. അദ്ദേഹത്തിന്റെ മകന്റെ അതേ പ്രായം. ആ ഉണ്ണിയ്‌ക്കും ഒരോണക്കോടി സമ്മാനിച്ചു. ആദ്യം നല്‍കിയ ഓണക്കോടി വാങ്ങിയ ഇടതുകയ്യില്‍ വെച്ച ഉണ്ണി, ഒന്നുകൂടി ആവശ്യപ്പെട്ടു. തീരുമേനി വീണ്ടും ഒന്നുകൂടി നല്‍കി. ഉണ്ണി പോകുന്നില്ല. തീരുമേനി ചോദിച്ചു. ‘എന്താ ഉണ്ണി, സന്തോഷമായില്ലേ?.’.

അങ്ങയുടെ കയ്യിലുള്ള ആ പേനക്കത്തി കൂടി എനിയ്‌ക്ക് തര്വോ ?…ഇത്രയും ചെറിയ കുട്ടിയ്‌ക്ക് എന്തിനാണ് പേനക്കത്തിയെന്ന് ആലോചിയ്‌ക്കാതെ ആ പേനക്കത്തിയും തീരുമേനി ഉണ്ണിയ്‌ക്ക് നല്‍കി. പിറ്റേന്ന് നിര്‍മ്മാല്ല്യ ദര്‍ശനത്തിന് മേല്‍ശാന്തി നടതുറന്നപ്പോള്‍ അതാ പൊന്നുണ്ണിക്കണ്ണന്റെ തൃക്കയ്യിലും, പീഠത്തിലും ഓരോ ഓണക്കോടിയും, പീഠത്തിനരികെ പേനക്കത്തിയും. അദ്ദേഹം അദ്ഭുതപ്പെട്ടുപോയി.

തലേന്ന് രാത്രി കണ്ണന്റെ കയ്യിലും, പീഠത്തിലും ഇതൊന്നും ഉണ്ടായിരുന്നില്ലല്ലോ?..
ഇതെങ്ങിനെ സംഭവിച്ചു ?..

അല്‍പ്പനേരത്തിനുശേഷം നിര്‍മ്മാല്ല്യ ദര്‍ശനത്തിനായി മല്ലിശ്ശേരി തിരുമനസ്സ് ക്ഷേത്രത്തിലെത്തിയപ്പോള്‍ അതാ ഭഗവാന്റെ കയ്യിലും, പീഠത്തിലുമായി താന്‍ ഇന്നലെ ഇല്ലത്തുവെച്ച് ആ ഉണ്ണിയ്‌ക്ക് നല്‍കിയ ഓണക്കോടികളും, പേനക്കത്തിയും കണ്ണന്റെ കയ്യിലും, പീഠത്തിലുമായി ഇരിയ്‌ക്കുന്നു. പൊന്നുണ്ണിക്കണ്ണന്റെ ലീലാവിലാസംകണ്ട് മല്ലിശ്ശേരി കൃഷ്ണന്‍ നമ്പൂതിരിപ്പാട് അദ്ഭുതപ്പെട്ടുപോയി. തലേന്നു വൈകീട്ട് ഇല്ലത്തെത്തിയത് ഉണ്ണിക്കണ്ണന്‍ ആയിരുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം ശിരസ്സ് നമിച്ച് കണ്ണുനീര്‍ പൊഴിച്ചു.

അതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി തലമുറകളായി ക്ഷേത്രം ഊരാളന്‍ തിരുവോണ നാളില്‍ പുലര്‍ച്ചെ മലര്‍ നിവേദ്യത്തിനുശേഷം ശ്രീഗുരുവായൂരപ്പന് ആദ്യ ഓണക്കോടി സമര്‍പ്പിയ്‌ക്കും. അതിനുശേഷമാണ് ഭഗവാന് ഭക്തരുടെ ഓണക്കോടി സമര്‍പ്പണം നടക്കുക. നൂറ്റാണ്ടുകളായി അതിപ്പോഴും തുടരുന്നു. ഇതുപോലെ ശ്രീഗുരുവായൂരപ്പന്റെ കുസൃതികള്‍ പലതാണ് ഓരോ ഭക്തര്‍ക്കും അനുഭവപ്പെട്ടിട്ടുള്ളത്. തിരുവോണ ദിനമായ ഇന്ന് രാവിലെ, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മലര്‍ നിവേദ്യത്തിന് ശേഷം ഭഗവാന് ആദ്യ ഓണക്കോടി സമര്‍പ്പിച്ച് ഭഗവദ് കാരുണ്യം നേടി.

(ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്: 9847741320)

Tags: ThiruvonamGuruvayoor TemplePonnunikannanThiruvonakodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്നുമുതല്‍ ഭഗവാന്‍ എഴുന്നെള്ളുന്ന സ്വര്‍ണക്കോലം
Kerala

ഗുരുവായൂരപ്പന്‍ ഇന്ന് മുതല്‍ സ്വര്‍ണക്കോലത്തിലെഴുന്നെള്ളും

Samskriti

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെ വണങ്ങണം.. വിശ്വാസം ഇങ്ങനെ

Kerala

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം സമർപ്പിച്ച് തൃശൂരിലെ പ്രമുഖ ജ്വല്ലറി

Samskriti

ലോകത്തിലെ ഏറ്റവും വലിയ കളിമണ്‍ പ്രതിഷ്ഠയായ ഗുരുവായൂരിലെ മരപ്രഭു

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.