Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ശബരിമലയെ വിവാദഭൂമിയാക്കരുത്

പ്രൊഫ. രാജഗോപാല്‍ പി.കെ by പ്രൊഫ. രാജഗോപാല്‍ പി.കെ
Sep 4, 2025, 11:55 am IST
in Article

ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ നടക്കുന്ന പരിപാടിയിലൂടെ കേരള സര്‍ക്കാര്‍ ശബരിമലയെ വീണ്ടും വിവാദത്തിലേക്ക് തള്ളിവിടുകയാണ്. സുപ്രീം കോടതി വിധിയുടെ മറവില്‍ ബിന്ദു അമ്മിണി, കനകദുര്‍ഗ്ഗ എന്നീ രണ്ടു യുവതികളെ ഇരുട്ടിന്റെ മറവില്‍ മലചവിട്ടി ക്ഷേത്രത്തിനുള്ളില്‍ കയറ്റി ആചാര ലംഘനം നടത്തിയത് ഭക്തരുടെ മനസ്സില്‍ എക്കാലത്തും മായാതെ നില്കും. അയ്യപ്പന്മാര്‍ വിരിവയ്‌ക്കുന്ന നടപ്പന്തലില്‍ ചെളി വെള്ളം നിറച്ചു അയ്യപ്പന്മാരെ ഓടിച്ചിട്ടു തല്ലിയതും ഒന്നും ആരും മറക്കില്ല. ശരണം വിളികള്‍ നിരോധിച്ച അതേ സര്‍ക്കാരും ആചാരം ലംഘിക്കാന്‍ കൂട്ടുനിന്ന ദേവസ്വം ബോര്‍ഡും ആണ് അയ്യപ്പ സംഗമവുമായി വീണ്ടും അവതരിച്ചിരിക്കുന്നത്.

എന്താണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശബരിമല വികസനത്തിന് ചെയ്യുന്നത്. ശബരിമലയിലെ വരുമാനം കൊണ്ടാണ് ബോര്‍ഡ് മറ്റു ക്ഷേത്രങ്ങള്‍ പരിപാലിക്കുന്നത് എന്നാണ് പാവം ഹിന്ദു സമൂഹത്തെ ഇക്കൂട്ടര്‍ ധരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ബോര്‍ഡ് മെമ്പര്‍, പ്രസിഡന്റ് എന്നിവര്‍ ഉള്‍പ്പടെ ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളവും ടിഎ, ഒക്കെ ഈ വരുമാനത്തില്‍ നിന്നുമാണ് ചിലവാക്കുന്നത്. സ്‌കൂള്‍, കോളജ് എന്നിവ നടത്തിക്കൊണ്ട് പോകുന്നതും ശബരിമല വരുമാനം ഒന്നുകൊണ്ടു മാത്രമാണ്. 1250 ക്ഷേത്രങ്ങളില്‍ 60 ല്‍ താഴെ ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയം പര്യാപ്തമായിട്ടുള്ളത്. ബാക്കി ക്ഷേത്രങ്ങള്‍ ഭക്തര്‍ നല്‍കുന്ന എണ്ണയും കര്‍പ്പൂരവും അരിയും ശര്‍ക്കരയും കൊണ്ടു നടന്നു പോകുന്നു. കേരളത്തിലെ ക്ഷേത്ര ഭരണ പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നിയമിച്ച കെ.പി. ശങ്കരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശബരിമലയെ കുറിച്ചും ക്ഷേത്ര ഭരണത്തിലെ രാഷ്‌ട്രീയ ഇടപെടലിനെ കുറിച്ചും ഒക്കെ പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തയ്യാറുള്ള നട്ടെല്ലുള്ള ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ എന്ത് അയ്യപ്പ സ്‌നേഹമാണ് ദേവസ്വം ബോര്‍ഡിനുള്ളത്.

സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ നാം കണ്ടതാണ്. കോടതിയില്‍ സര്‍ക്കാരും ബോര്‍ഡും നല്‍കിയ സത്യവാങ്മൂലവും അവരുടെ അഭിഭാഷകരുടെ വാദവും ഒക്കെ നാം കണ്ടതാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെപ്പോലും വിശ്വാസം ഇല്ലാത്ത സര്‍ക്കാര്‍ അന്നത്തെ ദേവസ്വം കമ്മിഷണറെ മുന്‍ നിര്‍ത്തി നടത്തിയ നീക്കങ്ങള്‍ നാം കണ്ടതാണ്. സ്ത്രീകള്‍ പ്രവേശിച്ചപ്പോള്‍ പുണ്യാഹം നടത്തിയ തന്ത്രിയെപ്പോലും കോടതി കയറ്റാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം ഏറെ വിവാദമായിരുന്നു.

പന്തളം രാജ കൊട്ടാര പ്രതിനിധികള്‍ക്ക് പോലും പുല്ലു വില കല്പിച്ച സര്‍ക്കാരാണ് അയ്യപ്പ സംഗമം എന്ന പേരില്‍ ഇറങ്ങിത്തിരിച്ചിട്ടുള്ളത്.

കോടതി വിധിക്കെതിരെ എന്‍ എസ് എസ്, പന്തളം കൊട്ടാരം ഉള്‍പ്പടെ ഉള്ളവര്‍ നല്‍കിയ റിവ്യൂ പെറ്റീഷന്‍ കോടതി സ്വീകരിച്ചത് ഇക്കൂട്ടര്‍ക്ക് തിരിച്ചടി ആയി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അതുവരെ ഉണ്ടായിരുന്ന ഇടതു മുന്‍തൂക്കം ശബരിമല സ്ത്രീ പ്രവേശനത്തിന് ശേഷം അവര്‍ക്കു നഷ്ടമായി. കേരളത്തില്‍ ഉണ്ടായിരുന്ന സീറ്റുകള്‍ എല്ലാം അവര്‍ക്കു നഷ്ടമായി. ഇടതു കോട്ടകളായ പല മണ്ഡലങ്ങളും നഷ്ടമായി. ആലപ്പുഴ കൊണ്ടു സായുജ്യം അടയേണ്ട ഗതികേടില്‍ ഇടതു മുന്നണിയെ എത്തിച്ചത് ശബരിമല വിഷയം തന്നെയാണ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോലും ഈ നഷ്ടം ആവര്‍ത്തിച്ചു.

ബിജെപിയിലേക്ക് പോകുന്ന ഹിന്ദു വോട്ടുകള്‍ സിപിഎമ്മിന് തലവേദന ഉണ്ടാക്കി. ഇതാകാം അയ്യപ്പ സംഗമം എന്ന ആശയത്തില്‍ കേരള സര്‍ക്കാര്‍ എത്തി ചേര്‍ന്നത്. അല്ലാതെ ശബരിമലയോടും അയ്യപ്പ സ്വാമിയോടുമുള്ള സ്‌നേഹം അല്ല എന്ന് ജനം തിരിച്ചറിഞ്ഞു. ഹിന്ദു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇടതു നീക്കം ചെറുത്തു തോല്‍പ്പിക്കേണ്ടിയിരിക്കുന്നു.
ശബരിമലയില്‍ കേന്ദ്ര മന്ത്രി ഉള്‍പ്പടെയുള്ളവരുടെ ദര്‍ശനം തടയുകയും അയ്യപ്പന്മാരെ ദ്രോഹിക്കുകയും ചെയ്തവര്‍ പരസ്യമായി ആ തെറ്റ് സമ്മതിച്ചു മാപ്പ് പറഞ്ഞ ശേഷം മതി അയ്യപ്പ സംഗമവും മറ്റു പരിപാടികളും. ശബരിമലയെ വീണ്ടും വിവാദത്തിലേക്കു തള്ളിയിടാനുള്ള ശ്രമം സര്‍ക്കാരും ബോര്‍ഡും ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. ഇല്ലെങ്കില്‍ വീണ്ടും തിരിച്ചടികള്‍ നേരിടേണ്ടി വരും.

Tags: Kerala Governmentglobal Ayyappa gatheringആഗോള അയ്യപ്പ സംഗമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.