Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണവില്ല് സമര്‍പ്പണത്തിന് പിന്നിലെ ‘ഉത്രാട വിളക്കും’ ഐതീഹ്യവും

തൂശനിലയ്‌ക്കു മുന്നില്‍ ഉത്രാടസന്ധ്യയില്‍ കൊളുത്തിയ നിലവിളക്കിന് മുന്‍പിലാണ് തിരുവോണസദ്യ. രണ്ടിലയിലാണ് ആദ്യം വിളമ്പുന്നത്. ലോകത്തിലെ സത്യസങ്കല്പമായ പ്രകൃതിയ്‌ക്കും ഈശ്വരനുമായി, ദേവി ദേവന്മാര്‍ക്കായി, ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കായി രണ്ടില... ഒരിലയില്‍ ഭാഗവാനും, മറ്റൊന്നില്‍ കുടുംബനാഥനും തിരുവോണസദ്യയുണ്ണുന്നു. മനുഷ്യനും ഭാഗവാനും അന്നു തുല്യരാകുന്നു എന്നാണ് വിശ്വകര്‍മ്മ സമൂഹത്തിന്റെ വിശ്വാസം.

ജയകുമാരി കൊല്ലം by ജയകുമാരി കൊല്ലം
Sep 4, 2025, 07:26 am IST
in Kerala, Samskriti

ഭാരതത്തിലെമ്പാടും വ്യാപിച്ചു കിടക്കുന്ന വിശ്വകര്‍മ്മ സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ക്ഷേത്രങ്ങളുമായും ഉത്സവങ്ങളുമായും അഭേദ്യമായ ബന്ധമുണ്ട്. കൊച്ചുകേരളത്തിന്റെ മഹോത്സവമായ ഓണത്തിനും ഈ വംശപാ
രമ്പര്യത്തിന്റെ ശ്രേഷ്ഠത വിളിച്ചോതുന്ന ഒരു അനുഷ്ഠാനമുണ്ട്. അതാണ് ‘ഉത്രാടവിളക്ക്.’

തിരുവോണനാളില്‍ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുപ്രധാന ചടങ്ങായ ഓണവില്ലെന്ന പള്ളിവില്ല് സമര്‍പ്പണവുമായി ഈ ചടങ്ങിന് അഭേദ്യ ബന്ധമുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലെയും വിശ്വകര്‍മ്മജര്‍ ഈ അനുഷ്ഠാനം പിന്തുടരുന്നുവെങ്കിലും, ഓണവില്ലിന്റെ നാടായ തിരുവനന്തപുരം എന്നപോലെ തൊട്ടടുത്ത ജില്ലയായ കൊല്ലവുമായാണ് ഈ ചടങ്ങിനു ബന്ധമേറെ. ഇപ്പോഴും പ്രാധാന്യത്തോടെ ഈ ചടങ്ങ് നിലനിര്‍ത്തിപ്പോരുന്നതും കൊല്ലം ജില്ലയിലാണ്.

ശ്രീപദ്മനാഭ ക്ഷേത്ര ശില്പിയായ പദ്മനാഭന്‍ മൂത്താചാരിയുടെ പിന്മുറക്കാരാണ് കരമന മേലാറനല്ലൂര്‍ ഓണവില്ലു കുടുംബം. വിശ്വകര്‍മ്മജരായ ഈ കുടുംബാഗങ്ങള്‍ ആണ് ശ്രീപദ്മനാഭസ്വാമിക്കു തിരുവോണനാളില്‍ വില്ല് സമര്‍പ്പിക്കുന്നത്.

പണ്ടുകാലത്ത് വില്ലുമായി കാല്‍നടയായി പോയിരുന്ന ഗുരുകാരണവന്മാര്‍ യാത്രാ തടസങ്ങളൊന്നുമില്ലാതെ തിരുസന്നിധിയില്‍ എത്തിച്ചേരുവാനും, ദര്‍ശനപുണ്യവുമായി മടങ്ങിവരുവാനുമായി ഈ കുലത്തിലെ സ്ത്രീകള്‍ നടത്തുന്ന പ്രാര്‍ത്ഥനയാണ് ഉത്രാട വിളക്ക്. അത് ഇന്നും തുടരുന്നു. സ്ത്രീകള്‍ക്ക് ഉത്രാട ദിവസം വ്രതശുദ്ധിയുടേതാണ്. ഒരിക്കലൂണ്, ലഘുവായ അത്താഴം….. സന്ധ്യക്ക് മുന്‍പേ വിളക്ക് തെളിയിക്കേണ്ടതിനാല്‍ ഒരുക്കങ്ങള്‍ വൈകിട്ടു തന്നെ ആരംഭിക്കുന്നു. കഴുകിത്തുടച്ചു തിളക്കം വരുത്തിയ നിലവിളക്കു തൂശനിലയില്‍ വെയ്‌ക്കും. വാല്‍ക്കിണ്ടിയില്‍ ശുദ്ധജലം നിറച്ച് അതും വെയ്‌ക്കും. നിലവിളക്കിന് ചുറ്റും വെള്ളപ്പൂക്കള്‍ മാത്രമാണ് അര്‍പ്പിക്കുക.

നിവേദ്യമായി പൂവട വെയ്‌ക്കും. പഞ്ചഋഷിമാരെ ധ്യാനിച്ച് അഞ്ചുതിരിയിട്ട് നിലവിളക്ക് തെളിയിക്കുന്നു.. പൈതൃക വിശ്വാസികളായ വിശ്വകര്‍മജ പുത്രന്മാരുടെ പത്‌നിമാര്‍ ഉത്രാട വിളക്ക് തെളിയിക്കുന്നത് വരും തലമുറയ്‌ക്ക് ഐശ്വര്യമാണെന്ന് വിശ്വസിക്കുന്നു. വിളക്ക് തെളിയിച്ച് അല്‍പ്പനേരത്തിനകം ഉറുമ്പുകള്‍ വരിവരിയായി എത്തും. തിരുവോണസദ്യയ്‌ക്കുള്ള വിഭവങ്ങള്‍ വിഷ്ണു ഭഗവാന്റെ പക്കല്‍ നിന്ന് വാങ്ങിവരുവാന്‍ ശിവഭഗവാന്‍ നിര്‍ദേശിച്ചതനുസരിച്ച് എത്തുന്നതാണ് ഈ ഉറുമ്പുകള്‍ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പൂവടയുടെ അവകാശികള്‍ ഉറുമ്പുകളാണ്. ധാന്യമണികള്‍ ശേഖരിച്ചുകൊണ്ടു അവര്‍ തിരിച്ചു പോകുന്നത് ഹൃദ്യമായ ഒരു ഓണക്കാഴ്‌ച്ച തന്നെ.

ദീപാരാധനയുടെ നേരമെത്തിയാലുടനെ വാല്‍ക്കിണ്ടിയില്‍ നിന്ന് ഒരല്‍പ്പം വെള്ളമെടുത്തു കുടഞ്ഞ് ഇലയിളക്കും. പൂക്കളും പൂവടയും മാറ്റും. എന്നാല്‍ ഇലപ്പുറത്തു വെച്ചിരിക്കുന്ന നിലവിളക്ക് തിരുവോണ സദ്യയ്‌ക്കു ശേഷമേ അണയ്‌ക്കൂ. നിവേദ്യമായ പൂവടയാണ് സ്ത്രീകളുടെ തിരുവോണത്തലേന്നുള്ള അത്താഴം.

അരിപ്പൊടി കുഴച്ച് ഉപ്പു ചേര്‍ക്കാതെ വാഴയിലയില്‍ തയ്യാറാക്കുന്ന *പൂവടയ്‌ക്ക് ഒരു ഓണപ്പലഹാരത്തിനും നല്‍കുവാന്‍ കഴിയാത്തത്ര സ്വാദാണ്.

തൂശനിലയ്‌ക്കു മുന്നില്‍ ഉത്രാടസന്ധ്യയില്‍ കൊളുത്തിയ നിലവിളക്കിന് മുന്‍പിലാണ് തിരുവോണസദ്യ. രണ്ടിലയിലാണ് ആദ്യം വിളമ്പുന്നത്. ലോകത്തിലെ സത്യസങ്കല്പമായ പ്രകൃതിയ്‌ക്കും ഈശ്വരനുമായി, ദേവി ദേവന്മാര്‍ക്കായി, ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കായി രണ്ടില… ഒരിലയില്‍ ഭാഗവാനും, മറ്റൊന്നില്‍ കുടുംബനാഥനും തിരുവോണസദ്യയുണ്ണുന്നു. മനുഷ്യനും ഭാഗവാനും അന്നു തുല്യരാകുന്നു എന്നാണ് വിശ്വകര്‍മ്മ സമൂഹത്തിന്റെ വിശ്വാസം.

ചിങ്ങമാസത്തിലെ തിരുവോണനാളില്‍ ഉദയം ചെയ്ത വിഷ്ണുഭാഗവാന് ലോകനന്മയ്‌ക്കായി പിറവികൊണ്ട ശ്രേഷ്ഠസമുദായത്തിന്റെ പ്രാര്‍ഥനയോടെയുള്ള ആദരം കൂടിയാണിത്. തലേന്നാള്‍ മാറ്റിവെച്ച വെള്ളപ്പൂക്കള്‍ കൊണ്ടു നിലവിളക്കിലെ തിരി കെടുത്തുന്നതോടെ ചടങ്ങുകള്‍ക്കു പരിസമാപ്തിയാകും.

ചരിത്രവും പുരാണവും ലയിച്ചു ചേര്‍ന്ന ഓരോണക്കാലം കൂടി വരവായിരിക്കേ, പ്രാര്‍ത്ഥനയോടെ ഓണവില്ലുകള്‍ തിരുസന്നിധിയിലെത്തുവാന്‍ സമൂഹമൊന്നാകെ കാത്തിരിക്കുന്നു. ഓണവില്ലു ചാര്‍ത്തിയ ഭഗവാനെ പൂജയ്‌ക്കു ശേഷം ആദ്യം കണ്ടു വണങ്ങുവാനുള്ള അവകാശം ഓണവില്ലു കുടുംബത്തിനുമാത്രം. ഓണവില്ലു ചാര്‍ത്തി തിരുനാള്‍ ആഘോഷിക്കുവാന്‍ ഒരുങ്ങി നില്‍ക്കുന്ന ഭഗവാന്റെ ദര്‍ശനപുണ്യത്തിനായി കാത്തുനില്‍ക്കുന്ന ഓണവില്ലു കുടുംബാഗങ്ങള്‍ക്കൊപ്പം കുങ്കുമം കൊണ്ടു പൂക്കളം തീര്‍ത്ത് അഭൗമഭംഗിയോടെ ഉത്രാടസന്ധ്യ അണയുമ്പോള്‍ ആനന്ദനിര്‍വൃതിയോടെ വിശ്വകര്‍മ്മസമൂഹവും പ്രാര്‍ത്ഥനാനിരതമാവുന്നു.

*ശാന്ത സ്വരൂപിണിയും അഭീഷ്’ട വരദായിനിയുമായ കൊല്ലം മുളങ്കാടകത്തമ്മയുടെ പ്രധാന വഴിപാടാണ് പൂവട. വിശ്വകര്‍മജരുടെ അധീനതയിലുള്ള ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രമാണ് മുളങ്കാടകം.

 

Tags: keralaOnamOnam FestivalUtharada Vilakku
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.