പത്തനംതിട്ട:തിരുവല്ലയില്‍ എഐജിയുടെ സ്വകാര്യവാഹനം ഇടിച്ച് പരിക്കേറ്റ കാല്‍നട യാത്രക്കാരനായ ഹോട്ടല്‍ തൊഴിലാളിയുടെ പേരില്‍ കേസെടുത്ത സംഭവത്തില്‍ എഫ്‌ഐആറില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി പൊലീസ്. എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച് കാല്‍നട യാത്രക്കാരനായ ഹോട്ടല്‍ തൊഴിലാളിക്ക് കഴിഞ്ഞ ദിവസമാണ് പരിക്കേറ്റത്. അതില്‍ പരിക്കേറ്റ തൊഴിലാളിക്കെതിരെയാണ് കേസെടുത്തത്.
എഐജി വിനോദ് കുമാറിനായി ഒത്തുകളി പുറത്ത് വന്നതോടെയാണ് എഫ്‌ഐആറില്‍ മാറ്റം വരുത്താനുള്ള നീക്കം.എഐജിയുടെ സ്വകാര്യവാഹനം ഓടിച്ച പൊലീസ് ഡ്രൈവര്‍ തന്നെ കേസില്‍ പ്രതിയാകും. തിരുവല്ല പൊലീസിന്റെ ഒത്തുകളിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. രണ്ട് ദിവസത്തിനകം എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കും. അപകടത്തില്‍ പരിക്കേറ്റ ഹോട്ടല്‍ തൊഴിലാളി നേപ്പാള്‍ സ്വദേശിയായ ജീവന്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്
സംഭവത്തില്‍ വാഹനം ഓടിച്ച പൊലീസ് ഡ്രൈവറെ ഒഴിവാക്കി ഗുരുതരി പരിക്കേറ്റ നേപ്പാളുകാരനായ ഹോട്ടല്‍ തൊഴിലാളിയെ പ്രതിയാക്കിയാണ് കേസെടുത്തത്. ആഗസ്റ്റ് 30ന് രാത്രി തിരുവല്ല കുറ്റൂരിലായിരുന്നു അപകടം.
എന്തിനാണ് എഐജിക്കായി തിരുവല്ല പൊലീസ് ഒത്തുകളിച്ചത് എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടിയില്ല.പത്തനംതിട്ട എസ്പി ആര്‍ ആനന്ദ് അവധിയിലായിരുന്നപ്പോള്‍ ആയിരുന്നു ഈ വാഹന അപകടവും അട്ടിമറിയും. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും എഐജിയുടെ വാഹനം അപകടത്തില്‍പ്പെട്ട കാര്യം എസ്പിയെ അറിയിച്ചില്ല.സ്വകാര്യവാഹനം പൊലീസ് ഡ്രൈവറെ കൊണ്ട് ഓടിപ്പിച്ച എഐജിയുടെ നടപടിയും ചട്ടവിരുദ്ധ നടപടിയാണ്.
















