ന്യൂദല്‍ഹി: നാവികസേനയുടെ ഫസ്റ്റ് ട്രെയ്‌നിങ് സ്‌ക്വാഡ്രണില്‍ (1 ടിഎസ്) പെട്ട ഐഎന്‍എസ് തിര്‍, ഐഎന്‍എസ് ശാര്‍ദൂല്‍, സിജിഎസ് സാരഥി എന്നീ കപ്പലുകള്‍ സെയ്‌ഷെല്‍സ് തലസ്ഥാനമായ പോര്‍ട് വിക്ടോറിയയിലെത്തി. തെക്ക് പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ദീര്‍ഘകാല പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മൂന്ന് കപ്പലുകളും.
നാവികസേന കപ്പലുകള്‍ക്ക് സെയ്‌ഷെല്‍സ് പ്രതിരോധ സേന ആചാരപരമായ വരവേല്‍പ്പ് നല്‍കി. 1 ടിഎസ് സീനിയര്‍ ഓഫീസര്‍ ക്യാപ്റ്റന്‍ ടിജോ കെ. ജോസഫ് ഇന്ത്യന്‍ ഹൈക്കമ്മിഷനിലെയും മുതിര്‍ന്ന സെയ്‌ഷെല്‍സ് സര്‍ക്കാര്‍, പ്രതിരോധ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. സാംസ്‌കാരിക വിനിമയ പരിപാടികളുടെ ഭാഗമായി യോഗാഭ്യാസം, നേവല്‍ ബാന്‍ഡ് പ്രകടനം, സാമൂഹ്യ സമ്പര്‍ക്ക പരിപാടികള്‍ തുടങ്ങിയവ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നാവിക സഹകരണത്തിന്റെയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ മഹാസാഗറെന്ന വിശാല വീക്ഷണത്തിന്റെയും പശ്ചാത്തലത്തിലാണ് മൂന്ന് കപ്പലുകളുടെയും സെയ്‌ഷെല്‍സ് സന്ദര്‍ശനം.















