Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള അയ്യപ്പസംഗമം സര്‍ക്കാര്‍ വെട്ടില്‍; യുവതി പ്രവേശ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറരുതെന്ന് കെപിഎംഎസ് (പുന്നല വിഭാഗം)

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 3, 2025, 06:53 am IST
in Kerala

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്താനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ വെട്ടില്‍. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പില്‍ പിന്തുണ നല്കി എന്‍എസ്എസ്, എസ്എന്‍ഡിപി യോഗം സംഘടനകള്‍. എന്നാല്‍ യുവതി പ്രവേശ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറരുതെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ഇതോടെ ശബരിമല ആചാര സംരക്ഷണത്തില്‍ നിലപാടെടുക്കാനാകാതെ സര്‍ക്കാര്‍ വെട്ടിലായി.

ശബരിമല യുവതി പ്രവേശത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ കണ്‍വീനറായിരുന്നു പുന്നല ശ്രീകുമാര്‍. അന്നത്തെ നിലപാടില്‍ നിന്ന് സര്‍ക്കാരിന് പിന്നോട്ടു പോകാനാകില്ലെന്നും പരിഷ്‌ക്കരണ ചിന്തയില്‍ നിന്ന് പിന്മാറിയാല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമാണ് കെപിഎംഎസ് (പുന്നല വിഭാഗം) വ്യക്തമാക്കിയത്. സര്‍ക്കാര്‍ നിലപാട് തിരുത്തിയാല്‍ വലിയ വില നല്‌കേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനം ഇക്കാര്യത്തില്‍ എടുത്തിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിന് ഒഴിയാനാകില്ല. പരിഷ്‌കൃത സമൂഹത്തെ നയിക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്നുമാണ് പുന്നല ശ്രീകുമാര്‍ ചോദിച്ചത്. യുവതി പ്രവേശം അടഞ്ഞ അധ്യായമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടും കെപിഎംഎസ് തള്ളിക്കളഞ്ഞു. ഗോവിന്ദന്റേത് കാഷ്വല്‍ സ്റ്റേറ്റ്‌മെന്റ് മാത്രമാണെന്നാണ് കെപിഎംഎസിന്റെ നിലപാട്. രാഷ്‌ട്രീയ വിവാദം അനാവശ്യമാണെന്നും ആഗോള അയ്യപ്പ സംഗമത്തില്‍ കെപിഎംഎസ് പങ്കെടുക്കുമെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ശബരിമല ആചാര സംരക്ഷണം ഉറപ്പാക്കികൊണ്ടുള്ള ഉപാധികളോടെയാണ് എസ്എന്‍ഡിപി യോഗവും എന്‍എസ്എസും ആഗോള അയ്യപ്പ സംഗമത്തെ അനുകൂലിച്ചതും പ്രതിനിധികളെ അയക്കുമെന്ന് വ്യക്തമാക്കിയതും.

കെപിഎംഎസിന്റെ നിലപാട് എന്‍എസ്എസും എസ്എന്‍ഡിപിയും മുന്നോട്ടുവച്ച ഉപാധികള്‍ക്ക് എതിരാണ്. മാത്രമല്ല ശബരിമല റിവ്യൂഹര്‍ജിയിലെ സത്യവാങ്മൂലവും പ്രക്ഷോഭ സമയത്തെ കേസുകളും പിന്‍വലിക്കണമെന്നുമുള്ള ശക്തമായ ആവശ്യവുമായി ബിജെപിയും രംഗത്തുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ റിവ്യൂഹര്‍ജിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാട് മാറ്റുമോ എന്ന കാര്യത്തില്‍ വ്യക്തതവരുത്താന്‍ ദേവസ്വം മന്ത്രി തയാറായിട്ടില്ല. ഭക്തജന, ക്ഷേത്ര സംഘടനകളെ ക്ഷണിക്കേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

എന്നാല്‍ യുവതിപ്രവേശത്തെ അനുകൂലിക്കുന്ന നവോത്ഥാന സമിതിയിലെ നേതാക്കളെയൊക്കെ ക്ഷണിച്ചിട്ടുമുണ്ട്. പ്രതിപക്ഷ നേതാവിനെ നേരിട്ട് ക്ഷണിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ശ്രമിച്ചെങ്കിലും കാണാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തയാറായിട്ടില്ല.

Tags: Kerala Devaswom boardGlobal Ayyappa Sangamamശബരിമല യുവതീപ്രവേശംSabarimala women's entry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വരവ് -ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ആഗോള അയ്യപ്പസംഗമത്തിന്റെ സ്‌പോണ്‍സറാകാനും പോറ്റി ശ്രമിച്ചു;’സ്‌പോണ്‍സര്‍ കോഓര്‍ഡിനേറ്റര്‍’ ആയി നിശ്ചയിച്ചിരുന്നു

Kerala

ആഗോള അയ്യപ്പസംഗമം: ദേവസ്വം ബോര്‍ഡ് ഇനിയും നല്‍കാനുളളത് 4.35 കോടിലധികം രൂപ, പണം കൊടുക്കേണ്ടത് ഊരാളുങ്കലിനും ഹോട്ടലുകള്‍ക്കും,കണക്കില്‍ പൊരുത്തക്കേട്

Kerala

ആഗോള അയ്യപ്പ സംഗമം നടത്തിയതിന്റെ വരവ് ചെലവ് കണക്കുകളില്‍ വലിയ പൊരുത്തക്കേടെന്ന് ഹൈക്കോടതി

Kerala

‘ക്ഷേത്ര സ്വത്ത് സംരക്ഷിക്കാന്‍ നിയമം വേണം’: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.