കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്ത് ബഷീറുദ്ദീന്‍ അറസ്റ്റില്‍.ആത്മഹത്യാ പ്രേരണ കുറ്റം ഇയാള്‍ക്കെതിരെ ചുമത്തി.ബഷീറുദ്ദീനെ റിമാന്‍ഡ് ചെയ്തു.
അത്തോളി സ്വദേശിനി ആയിഷ റഷയെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്.അതിനിടെ,ആയിഷ ബഷീറുദ്ദീന് അയച്ച വാട്‌സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തി. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നാണ് സന്ദേശം.എന്റെ സമാധാനം ഇല്ലാതാക്കി മാനസികമായി നീ എന്നെ തകര്‍ക്കാന്‍ നോക്കിയെന്നും വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.
പെണ്‍കുട്ടിയെ ആണ്‍ സുഹൃത്ത് ബഷീറുദ്ദീന്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി. വീട്ടുപകരണങ്ങള്‍ കൊണ്ട് കാല്‍മുട്ടുകള്‍ക്ക് അടിച്ചെന്നും ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചു ഉപദ്രവിച്ചിരുന്നു എന്നും മൊഴിയുണ്ട്.
രണ്ടു വര്‍ഷമായി ആയിഷ റഷയും ബഷീറുദ്ദീനും അടുപ്പത്തിലായിരുന്നു. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്.
Main
















