പട്ന : രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജിലാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അനുയായികളില്‍ ചിലര്‍ മോദിയെ നീ എന്നു പറഞ്ഞതും മോദിയുടെ അമ്മയെ തെറിവിളിച്ചുപറഞ്ഞതും. എന്നാല്‍ ഈ നിലവാരമില്ലാത്ത കോണ്‍ഗ്രസിന്റെ പ്രതികരണത്തിനെതിരെ അമ്മ എന്ന സങ്കല്‍പം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗം ബീഹാറിന്റെ ഹൃദയം കവര്‍ന്നു.
Biharis got emotional amidst PM's speech pic.twitter.com/KnrZfVjviw
— Times Algebra (@TimesAlgebraIND) September 2, 2025
മോദി ബീഹാറില്‍ നടത്തിയ പ്രസംഗം കേട്ട് നിരവധി പേര്‍ കണ്ണീര്‍ വാര്‍ക്കുകയായിരുന്നു. ” എന്റെ അമ്മയ്‌ക്കെതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ എന്നെ അഗാധമായ ദുഖത്തിലാഴ്‌ത്തി. അമ്മയ്‌ക്ക് രാഷ്‌ട്രീയവുമായി ബന്ധമൊന്നുമില്ല. ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഞാന്‍ ഒരു പക്ഷെ ഇവര്‍ക്ക് മാപ്പുകൊടുത്തെന്നിരിക്കും. പക്ഷെ ബീഹാറിലെ ജനങ്ങള്‍ ഒരു പക്ഷേ ഒരു അമ്മയെ ചീത്തവിളിച്ച ഇവര്‍ക്ക് മാപ്പുകൊടുക്കണമെന്നില്ല..”- മോദി പറഞ്ഞു.ചില്ലുകൊട്ടാരങ്ങളില്‍ ജനിച്ച രാജകുമാരന്മാര്‍ക്കും രാജകുമാരിമാര്‍ക്കും പാവപ്പെട്ട ഒരു കുടുംബം കെട്ടിയുയര്‍ത്താന്‍ ശ്രമിക്കുന്ന ഒരു അമ്മയുടെ കഷ്ടപ്പാടുകള്‍ അറിയില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. സമ്പന്നതയുടെ നടുക്ക് പിറന്ന് വീണ രാഹുല്‍ ഗാന്ധിയ്‌ക്കും പ്രിയങ്കാ ഗാന്ധിയ്‌ക്കും പാവപ്പെട്ട അമ്മമാരുടെ പ്രയാസങ്ങള്‍ അറിയില്ലെന്നായിരുന്നു മോദിയുടെ ഈ വിമര്‍ശനം.
വികാരവത്തായ മോദിയുടെ ഈ പ്രസംഗം കേട്ട് പലരും കണ്ണീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഹൃദയം തൊടുന്ന മോദിയുടെ മറ്റൊരു പ്രസംഗം വീണ്ടും ശ്രദ്ധേയമാകുന്നു.
ചൈനയില്‍ റഷ്യയുടെ പുടിനുമായും ചൈനയുടെ ഷീ ജിന്‍പിങ്ങുമായും കൂടിക്കാഴ്ച നടത്തിയ, പഹല്‍ഗാം ആക്രമണത്തെ അപലപിക്കണമെന്ന് രാജ്യത്തിന് വേണ്ടി വാദിക്കുന്ന മോദിയായിരുന്നില്ല ബീഹാറിലെ വേദിയില്‍ കണ്ടത്. അമ്മയുടെ ഓര്‍മ്മയില്‍ കണ്ഠമിടറുന്ന നിസ്സഹായനായ മകനെയാണ് ബീഹാര്‍ കണ്ടത്. സാധാരണക്കാരുടെ മാതൃചിന്തകളെ ഇളക്കിവിടുന്ന വികാരോജ്ജ്വരമായ പ്രസംഗം.
















