തൃശൂര്‍: ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും എംഡിയുമായ ഡോ. വിപിന്‍ദാസ് കടങ്ങോടിന് കാമല ഇന്‍ര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡും അറേബ്യന്‍ വേള്‍ഡ് റിക്കാര്‍ഡ് അംഗീകാരവും ലഭിച്ചു. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തില്‍ നടന്ന 216 ആദിവാസി പെണ്‍കുട്ടികളുടെ സമൂഹവിവാഹവും മറ്റു സാമൂഹിക സേവനങ്ങളുമാണ് അവാര്‍ഡിന് പരിഗണിച്ചത്.
ഓഗസ്റ്റ് 30ന് ദുബായിലെ ക്വീന്‍ എലിസബത്ത് 2 കപ്പലില്‍ പുരസ്‌കാരദാന ചടങ്ങുകള്‍ നടന്നു. ഷാര്‍ജ പോലീസ് മേജറായ മേജര്‍ ഡോ. സാലെഹ് ജുമാ ബെല്‍ഹാജ് അല്‍ മരാഷ്ദ, ഷെയ്ഖ് അമ്മാര്‍ ബിന്‍ സാലിം അല്‍ ഖാസിമിയുടെ ഓഫീസ് എക്‌സി. ഡയറക്ടറും അഭിഭാഷകനുമായ അഡ്വ. ബദര്‍ അബ്ദുള്ള കമ്മിസ്, എമിറാത്തി നടനായ അബ്ദുള്ള അല്‍ ജഫാലി, ഷാര്‍ജ കാമല്‍ റേസിങ് ക്ലബ് ചെയര്‍മാനും ഷാര്‍ജ രാജകുടുംബാംഗവുമായ ഷെയ്ഖ് മതാര്‍ ബിന്‍ ഹുവൈദന്‍ അല്‍ കെത്ബി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.











