കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിനെ തുടര്‍ന്ന് നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ചു. മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് സൗബിന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. ഷോണ്‍ ആന്റണിയും ബാബു ഷാഹിറുമാണ് കേസിലെ മറ്റുപ്രതികള്‍.
കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് വിദേശയാത്രാനുമതി നിഷേധിച്ചത്.അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോകാന്‍ സൗബിന്‍ കോടതിയുടെ അനുമതി തേടിയിരുന്നു. ഇത് കോടതി തള്ളി.
















