കൊച്ചി: ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരിക്ക്. തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാര്‍ക്കിലായിരുന്നു അപകടം.
രാത്രി പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്.തൃപ്പൂണിത്തുറ സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്.
വിഷ്ണുവിനെ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ വീഴ്ചയാണോ അപകട കാരണമെന്ന് പരിശോധിക്കുമെന്ന് സ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു.
















