തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ പരാതിക്കാരില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു തുടങ്ങി. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നാണ് കേസ്.
പരാതിക്കാരില്‍ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്.
നിലവില്‍ ആറു പരാതികളാണ് ക്രൈംബ്രാഞ്ച് മുമ്പാകെയുളളത്.രാഹുലിനെതിരായ ആരോപണങ്ങളില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും ഇതുവരെ നേരിട്ട് പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല.പരാതിക്കാര്‍ ഇരയെ കുറിച്ച് തെളിവുകള്‍ നല്‍കിയാല്‍ അവരുടെ മൊഴിയെടുക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത കാര്യം ക്രൈംബ്രാഞ്ച,് നിയമസഭ സ്പീക്കറുടെ ഓഫീസില്‍ അറിയിച്ചു.
















