Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡീപ് സ്റ്റേറ്റ് അജണ്ട തുടര്‍ന്ന് ന്യൂസ് മിനിറ്റ്? ധര്‍മ്മസ്ഥലയെ നാറ്റിക്കാവുന്നിടത്തോളം നാറ്റിച്ചു, ഇനി ചാമുണ്ഡീഹില്‍സിനെക്കൂടി നാറ്റിക്കണം

കര്‍ണ്ണാടകയില്‍ പ്രവര്‍ത്തിക്കുന്ന 'ദ ന്യൂസ് മിനിറ്റ്' എന്ന വാര്‍ത്താചാനല്‍ ഹിന്ദുവിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നത് തുടരുകയാണ്. ധര്‍മ്മസ്ഥലയെക്കുറിച്ച് ഈ വാര്‍ത്താവെബ്സൈറ്റിന്റെ റിപ്പോര്‍ട്ടര്‍മാര്‍ പറയാത്ത നുണകളില്ല. ദിവസേന നാലും അഞ്ചും വീഡിയോകളാണ് ഇവരുടെ യൂട്യൂബ് ചാനല്‍ പുറത്തുവിട്ടിരുന്നത്. ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്താവെബ്സൈറ്റ് ഇപ്പോള്‍ ന്യൂസ് ലോണ്‍ട്രി എന്ന മറ്റൊരു വാര്‍ത്താവെബ്സൈറ്റുമായി ചേര്‍ന്ന് സംയുക്തസംരംഭമെന്നോണമാണ് പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 06:42 pm IST
in India
ധര്‍മ്മസ്ഥലയെക്കുറിച്ച് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു (ഇടത്ത്) ചാനലുകളുടെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥലയെക്കുറിച്ച് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു (ഇടത്ത്) ചാനലുകളുടെ ലോഗോ (വലത്ത്)

ബെംഗളൂരു: കര്‍ണ്ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ‘ദ ന്യൂസ് മിനിറ്റ്’ എന്ന വാര്‍ത്താചാനല്‍ ഹിന്ദുവിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നത് തുടരുകയാണ്. ധര്‍മ്മസ്ഥലയെക്കുറിച്ച് ഈ വാര്‍ത്താവെബ്സൈറ്റിന്റെ റിപ്പോര്‍ട്ടര്‍മാര്‍ പറയാത്ത നുണകളില്ല. ദിവസേന നാലും അഞ്ചും വീഡിയോകളാണ് ഇവരുടെ യൂട്യൂബ് ചാനല്‍ പുറത്തുവിട്ടിരുന്നത്. ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്താവെബ്സൈറ്റ് ഇപ്പോള്‍ ന്യൂസ് ലോണ്‍ട്രി എന്ന മറ്റൊരു വാര്‍ത്താവെബ്സൈറ്റുമായി ചേര്‍ന്ന് സംയുക്തസംരംഭമെന്നോണമാണ് പ്രവര്‍ത്തിക്കുന്നത്.

സൗജന്യ കൊലപാതകം, അനന്യഭട്ട് കൊലപാതകം, നൂറുകണക്കിന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് ധര്‍മ്മസ്ഥല പരിസരത്ത് കുഴിച്ചിട്ട ശുചീകരണത്തൊഴിലാളിയുടെ കഥകള്‍, ഡി ഗ്യാങ്ങ് എന്ന പേരില്‍ ധര്‍മ്മസ്ഥലയുടെ ധര്‍മ്മാധികാരിയുടെ പക്ഷത്തുള്ള ഒരു വലിയ ഗുണ്ടാഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്, ഓരോ ദിവസവും ശുചീകരണത്തൊഴിലാളിയെ കൊണ്ടുവന്ന് ധര്‍മ്മസ്ഥലയിലെ വിവിധ പ്ലോട്ടുകള്‍ കുഴിക്കുന്നതിന്റെ ദൃക്സാക്ഷി വിവരണം എന്നിങ്ങനെ നിരവധി വീഡിയോകളാണ് ഈ ദ ന്യൂസ് മിനിറ്റ് ചെയ്തത്. ശുചീകരണത്തൊഴിലാളി നുണക്കഥയായിരുന്നെന്നും അനന്യ ഭട്ട് എന്ന പേരില്‍ ഒരു മകള്‍ ഉണ്ടെന്നും എംബിബിഎസിന് പഠിക്കുന്ന മകള്‍ ധര്‍മ്മസ്ഥലയില്‍ തൊഴാന്‍ വന്നപ്പോഴാണ് കാണാതായത് എന്നും ഉള്ള കഥകള്‍ സുജാതാഭട്ട് വെറുതെ പറഞ്ഞതായിരുന്നെന്നും വെളിപ്പെട്ടതോടെയാണ് ദി ന്യൂസ് മിനിറ്റ് ധര്‍മ്മസ്ഥലയിന്മേലുള്ള പിടുത്തം വിട്ടത്.

ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി നടത്തിയ ആരോപണങ്ങള്‍ സത്യമാണെന്ന നിലയില്‍ ആക്രമണോത്സുകമായാണ് ഈ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ട്രി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതോടെ ഈ വാര്‍ത്താവെബ്സൈറ്റുകളുടെ വിശ്വാസ്യത തകര്‍ന്നിരിക്കുകയാണ്. ഒന്നും രണ്ടുമല്ല, നൂറുകണക്കിന് വീഡിയോകളാണ് ധര്‍മ്മസ്ഥലയെ ലോകത്തിന് മുന്‍പില്‍ താറടിച്ച നാളുകളില്‍ ഈ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ട്രി കൂട്ടുകെട്ട് പുറത്തുവിട്ടത്. സാധാരണ ധര്‍മ്മസ്ഥലയെപ്പോലെ ഇത്രയും വലിയ ക്ഷേത്രത്തിനെതിരെ ഒരു ആരോപണം ഉണ്ടായാല്‍ അതില്‍ വസ്തുതയുണ്ടോ എന്നത് പരിശോധിക്കാതെ, പൂര്‍ണ്ണമായും ന്യൂസ് സോഴ്സിനെ (വാര്‍ത്താ ഉറവിടം) വിശ്വസിച്ചുള്ള റിപ്പോര്‍ട്ടിങ്ങാണ് ഇവര്‍ നടത്തിയത്. ജേണലിസത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ തന്നെ തെറ്റിച്ചുകൊണ്ടുള്ള നീക്കമായിരുന്നു ഈ റിപ്പോര്‍ട്ടര്‍മാരുടേത്. .

ഇപ്പോള്‍ അവര്‍ ചാമുണ്ഡീ ഹില്‍സില്‍ കയറിപ്പിടിച്ചിരിക്കുകയാണ്. എന്തുകൊണ്ട് ഭാനു മുഷ്താഖ് തന്നെ ദസറ ആഘോഷം ഉദ്ഘാടനം ചെയ്യണം എന്നതിനുള്ള ന്യായങ്ങള്‍ നിരത്തുന്ന വീഡിയോകളാണ് ദ ന്യൂസ് മിനിറ്റ് ഇപ്പോള്‍ പുറത്തുവിടുന്നത്. ചാമുണ്ഡീദേവിക്ഷേത്ര വാര്‍ത്തകള്‍ക്ക് പുതുമ കിട്ടാന്‍  ധര്‍മ്മസ്ഥയെക്കുറിച്ച് പറഞ്ഞ റിപ്പോര്‍ട്ടര്‍മാരെ മാറ്റി പുതിയ  വനിതാ ന്യൂസ് റിപ്പോര്‍ട്ടര്‍മാരെയാണ് പുതിയ ഹിന്ദുക്ഷേത്രവിവാദത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് നടത്തുന്ന ഉത്സവമായതിനാല്‍ ഭാനു മുഷ്താഖ് ദസറ ആഘോഷം ഉദ്ഘാടനം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് ദ ന്യൂസ് മിനിറ്റിന്റെ ഒരു വാദം. ഇങ്ങിനെ നൂറായിരം വാദങ്ങള്‍ ദിവസേന നിരത്തിക്കൊണ്ടിരിക്കുകയാണ് ഈ ദ ന്യൂസ് മിനിറ്റ്- ന്യൂസ് ലോണ്‍ട്രി കൂട്ടുകെട്ട്.

റിപ്പബ്ലിക് ടിവി ചാനലിന്റെ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പറയുന്നത് കര്‍ണ്ണാടകയില്‍ മാവോയിസ്റ്റ് മീഡിയകള്‍ ക്ഷേത്രങ്ങളെ പൊളിച്ചടുക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും അതിന്റെ ഭാഗമാണ് ധര്‍മ്മസ്ഥലയില്‍ സംഭവിച്ചത് എന്നുമാണ്. ദ ന്യൂസ് മിനിറ്റ് അര്‍ണബ് ഗോസ്വാമി പറയുന്ന ഈ മാവോയിസ്റ്റ് മാധ്യമങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടോ എന്നറിയില്ല. പക്ഷെ നിരന്തരം ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമായുള്ള ടൂള്‍കിറ്റുകളായി ആരോപിക്കപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഈ മാധ്യമത്തില്‍ വരുന്ന വാര്‍ത്തകള്‍.

അമേരിക്കയിലെ ചാരസംഘടനയായ സിഐഎയും അവിടുത്തെ വന്‍ബിസിനസ് ലോബിയും രാഷ്‌ട്രീയ ലോബിയും ചേര്‍ന്നുള്ള അധികാരഅച്ചുതണ്ടിനെയാണ് ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. ഈ ഡീപ് സ്റ്റേറ്റ് ദുര്‍ബല രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് അവര്‍ക്ക് ഇഷ്ടമുള്ള പാവസര്‍ക്കാരിനെ അധികാരത്തില്‍ ഏറ്റി ആ രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കുന്ന ശക്തികൂടിയാണ്. ഇവരുടെ അടുത്ത ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കലാണെന്ന് പല വിദഗ്ധരും ഇതിനകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിന് വേണ്ടി ഡീപ് സ്റ്റേറ്റ് തയ്യാറാക്കുന്ന ഗൂഢപദ്ധതികളെയാണ് ടൂള്‍ കിറ്റുകള്‍ എന്ന് വിളിക്കുന്നത്. ഈ ടൂള്‍കിറ്റുകള്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ ഡീപ് സ്റ്റേറ്റ് ശക്തി ഉപയോഗിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളെയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അനേകായിരം എന്‍ജിഒകളെയുമാണ്.

അതിന് ഉദാഹരണമാണ് ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തിയതിന് പിന്നാലെ ഭാനുമുഷ്താഖ് തന്നെ മൈസൂര്‍ ദസറ ഉദ്ഘാടനം ചെയ്യണം എന്നുള്ള ഈ ചാനലിലെ വാദമുഖങ്ങള്‍. ഹിന്ദുവിശ്വാസിയല്ലാത്ത ഭാനു മുഷ്താഖിനെക്കൊണ്ട് ദസറ പോലുള്ള ഒരു ഹിന്ദു ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിപ്പിക്കുന്നതിന്റെ യുക്തിയില്ലായ്‌മയെ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ചാമുണ്ഡിഹില്‍സും ചാമുണ്ഡിദേവിയും ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാ മതക്കാര്‍ക്കും അവകാശപ്പെട്ട മതേതരഇടമാണെന്ന പ്രസ്താവനയുമായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രംഗത്ത് വന്നതിനെ മൈസൂര്‍ രാജകുടുംബാംഗങ്ങള്‍ തന്നെ ചോദ്യം ചെയ്തിരുന്നു. ചാമുണ്ഡീദേവിയും ചാമുണ്ഡീദേവിക്ഷേത്രവും മതേതരമല്ലെന്നും അത് തികച്ചും ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും മൈസൂര്‍ ദസറ ഉത്സവം ഹിന്ദുക്കളേതാണെന്നുമാണ് മൈസൂര്‍ രാജകുടുംബത്തിന്റെ മുതിര്‍ന്ന കുടുംബാംഗം പ്രമോദദേവി പറഞ്ഞത്. ബിജെപി എംപിയും മന്ത്രിയുമായ ശോഭാ കരാന്ത് ലജെയും ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയെ ചോദ്യം ചെയ്തിരുന്നു. ക്ഷേത്രങ്ങള്‍ മതേതര ഇടങ്ങളല്ലെന്നും ഹിന്ദുക്കളുടേത് മാത്രമാണെന്നുമായിരുന്നു ശോഭ കരാന്ത് ലജെ പ്രസ്താവിച്ചത്.

Tags: ChamundidevitempleAnti Hindu newsKarnatakathe News LaundryDharmasthalaVeerendra HeggadeMaoist MediaMysore Dasara festivalThe NewsMinute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

India

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്: പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

India

ആയത്തുല്ല അലി ഖമനെയിയുടെ മരണത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കർണാടകയിലെ അലിപൂർ

വയലിനിസ്റ്റ് ഗംഗ ശശിധരന്‍ (ഇടത്ത്) നന്ദഗോവിന്ദം ഭജന്‍സ് ഭജന അവതരിപ്പിക്കുന്നു (വലത്ത്)
India

വയലിന്‍ അത്ഭുതമായ ഗംഗക്കുട്ടി സംഘി, നന്ദ ഗോവിന്ദം ഭജന്‍സ് സംഘി…അരങ്ങ് തകര്‍ത്ത് കേരളത്തിലെ മാവോയിസ്റ്റ് മീഡിയ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.