നിലമ്പൂര്‍: നിലമ്പൂര്‍ പള്ളിക്കുത്തില്‍ രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ ഹണി ട്രാപ്പാണെന്ന ആരോപണവുമായി കുടുംബം. സമീപത്തെ ഒരു സ്ത്രീ ഉള്‍പ്പെട്ട സംഘത്തിനെതിരെയാണ് ആരോപണം.
കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന പേരില്‍ ആ സ്ത്രീ രതീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്ന് സഹോദരന്‍ രാജേഷ് പറയുന്നു. തുടര്‍ന്ന് ബലം പ്രയോഗിച്ച് നഗ്‌നനാക്കുകയും യുവതിക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. രണ്ടു ലക്ഷം രൂപ നല്‍കാത്ത പക്ഷം ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. രതീഷ് പണം നല്‍കാഞ്ഞതിനാല്‍ ആ ഫോട്ടോ ഭാര്യയ്‌ക്കും സുഹൃത്തുക്കള്‍ക്കും സ്‌കൂള്‍ ഗ്രൂപ്പിലും അയച്ചു. ഇതാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്ന് രാജേഷ് പറയുന്നു. നിലവിലുള്ള അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നുണ്ട്.
















