കോട്ടയം: മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒത്തുചേര്‍ന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തെ വിജയിപ്പിച്ച ആസ്വാദകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. യു.എസിലുള്ള മോഹന്‍ലാല്‍ ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് നന്ദി അറിയിച്ചത്. ആ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വൈറലാക്കി .
മോഹന്‍ലാലിന്റെ വാക്കുകള്‍: ‘പ്രിയപ്പെട്ട പ്രേക്ഷകര്‍ ഹൃദയം കൊണ്ട് ഹൃദയപൂര്‍വത്തെ സ്വീകരിച്ചു എന്നറിയുന്നതില്‍ ഒരുപാടു സന്തോഷം. ഞാനിപ്പോള്‍ യു.എസിലാണുളളത്. ഇവിടെയും നല്ല റിപ്പോര്‍ട്ടുകളാണ് സിനിമയെക്കുറിച്ച് ലഭിക്കുന്നത്. ഒരുപാടു സന്തോഷം. ഇങ്ങനെ ഒരു സിനിമയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു അതൊരു വിജയചിത്രമായി മാറ്റിയ എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ഞാന്‍ ആശംസിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഹൃദയപൂര്‍വം ഓണാശംസകള്‍.’
















