തൃശൂര്‍:പഴയന്നൂര്‍ ചീരക്കുഴിയില്‍ ചുമരിടിഞ്ഞുവീണ് ഗൃഹനാഥന്‍ മരിച്ചു. ചീരകുഴി സ്വദേശി രാമന്‍കുട്ടിയാണ് (51)മരിച്ചത്.
വീട്ടിലെ ശുചിമുറി പൊളിക്കവെയാണ് അപകടം . ശുചിമുറി പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് രാമന്‍കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
ഗുരുതര പരിക്കേറ്റ രാമന്‍കുട്ടിയെ ഉടന്‍തന്നെ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
















