Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൈകള്‍ വിറയ്‌ക്കുന്നു; ഊതിയിട്ടും നാദം വരുന്നില്ല…വയ്യാത്ത ചൗരാസ്യയെ കച്ചേരി നടത്തിച്ചതില്‍ വിമര്‍ശനം; സ്വയം വായിച്ചതെന്ന് ചൗരാസ്യ

ദല്‍ഹിയില്‍ ധീരജവാന്മാര്‍ക്ക് സ്മരണാഞ്ജലിയായി പ്രായത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന പത്മവിഭൂഷണ്‍ ജേതാവ് ഹരിപ്രസാദ് ചൗരാസ്യയെക്കൊണ്ട് ഓടക്കുഴല്‍ കച്ചേരി നടത്തിച്ചതില്‍ മനംനൊന്ത് എഴുത്തുകാരി തസ്ലിമ നസ്റിന്‍ പങ്കുവെച്ച പോസ്റ്റ് ഏറെ വിവാദമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 07:34 pm IST
in India, Music
പുല്ലാങ്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരാസ്യ (ഇടത്ത്) ബംഗ്ലദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍ (വലത്ത്)

പുല്ലാങ്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരാസ്യ (ഇടത്ത്) ബംഗ്ലദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍ (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ധീരജവാന്മാര്‍ക്ക് സ്മരണാഞ്ജലിയായി പ്രായത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന പത്മവിഭൂഷണ്‍ ജേതാവ് ഹരിപ്രസാദ് ചൗരാസ്യയെക്കൊണ്ട് ഓടക്കുഴല്‍ കച്ചേരി നടത്തിച്ചതില്‍ മനംനൊന്ത് എഴുത്തുകാരി തസ്ലിമ നസ്റിന്‍ പങ്കുവെച്ച പോസ്റ്റ് ഏറെ വിവാദമായി.

“സ്റ്റേജില്‍ ഹരിപ്രസാദ് ചൗരാസ്യയുടെ കൈകള്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു. കൈകളില്‍ ഫ്ലൂട്ട് അനങ്ങാതെ നില്‍ക്കുന്നുണ്ടായിരുന്നില്ല. ഏറെ പ്രയാസപ്പെട്ടാണ് അദ്ദേഹം ഫ്ലൂട്ടിലേക്ക് ഊതുന്നത്. പക്ഷെ എത്ര ഊതിയിട്ടും ഓടക്കുഴലില്‍ നാദം വരുന്നുണ്ടായിരുന്നില്ല. ദല്‍ഹിയിലെ കമാനി ഓഡിറ്റോറിയത്തില്‍ ഹരിപ്രസാദ് ചൗരാസ്യയുടെ കച്ചേരി കേട്ട് എന്റെ ഹൃദയം തകര്‍ന്നു. സംഘാടകരേയാണ് കുറ്റപ്പെടുത്തേണ്ടത്. ഇത്രയും ശാരീരിക, മാനസിക ക്ലേശം അദ്ദേഹത്തിന് നല്‍കിയത് ശരിയായില്ല.” – എഴുത്തുകാരി തസ്ലിമ നസ്റീന്‍ പങ്കുവെച്ച സമൂഹമാധ്യമപോസ്റ്റ് വലിയ ചര്‍ച്ചാവിഷയമായി. കൂടെ ഹരിപ്രസാദ് ചൗരാസ്യയുടെ വീഡിയോയും തസ്ലിമ നസ്റീന്‍ പങ്കുവെച്ചിരുന്നു. ലജ്ജ തുടങ്ങിയ നോവലുകളിലൂടെ ഇസ്ലാമിക മൗലികവാദത്തെ വിമര്‍ശിച്ച ബംഗ്ലാദേശ് എഴുത്തുകാരിയാണ് തസ്ലിമ നസ്റീന്‍. ഇവര്‍ക്കെതിരെ ഇസ്ലാമിക സംഘടനകള്‍ ഫത്വ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു തസ്ലിമ. ഇപ്പോള്‍ ഇന്ത്യയില്‍ സ്ഥിരതാമസം.

എല്‍ഡെകോ ഗ്രൂപ്പും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും പണ്ഡിറ്റ് ചതുര്‍ലാല്‍ മെമ്മോറിയല്‍ സൊസൈറ്റിയും ചേര്‍ന്നാണ് ധീരജവാന്മാര്‍ക്ക് സ്മരണാഞ്ജലിയായി ഹരിപ്രസാദ് ചൗരാസ്യയുടെ സംഗീതക്കച്ചേരി സംഘടിപ്പിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ഹരിപ്രസാദ് ചൗരാസ്യ തന്നെ ഒരു പോസ്റ്റ് പങ്കുവെച്ചു. “സ്വന്തം ഇഷ്ടപ്രകാരമാണ്, ആരും നിര്‍ബന്ധിച്ചതുകൊണ്ടല്ല, താന്‍ സംഗീതക്കച്ചേരി നടത്താന്‍ ശ്രമിച്ചത്. മറ്റുള്ളവര്‍ക്ക് സന്തോഷം പകര്‍ന്ന് നല്‍കുന്നതിലായിരുന്നു എന്റെ ആഹ്ളാദം.ശ്രോതാക്കളാണ് എനിക്ക് എന്നും പ്രചോദനം നല്‍കുന്നത്”- ഇതായിരുന്നു 87 കാരനായ ഹരിപ്രസാദ് ചൗരാസ്യയുടെ മറുപടി.

ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പല കമന്‍റുകളും നിറയുകയാണ്. ഹരിപ്രസാദ് ചൗരാസ്യയുടെ വീഡിയോ പരസ്യമാക്കിയത് ശരിയായില്ലെന്ന് പലരും തസ്ലിമ നസ്റീനെ വിമര്‍ശിച്ചു. കലാകാരന്‍ തന്നെ സ്വന്തം നിലയ്‌ക്ക് ഇത്തരമൊരു ഉദ്യമത്തിന് തുനിഞ്ഞതിന് സംഘാടകരെ കുറ്റപ്പെടുത്താനാവില്ലെന്നും ചിലര്‍ കുറിച്ചു.

Tags: Musicoldagetaslima nasrinFluteHariprasad Chaurasia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

Music

കാവ്യം ഭാസ്കരം രാഗം രാഘവം

Music

നിലക്കടല വാങ്ങിയ കടലാസിൽ സഹോദരന്റെ പേര് എഴുതിയ ഇളയരാജ ; “മണ്ണിൽ ഇന്ത കാതലന്രി…” ശ്വാസമടക്കിപ്പിടിച്ച് പാടിയ എസ് പി ബി

Entertainment

അതുവരെ ഞാന്‍ മദ്യപിക്കില്ല’; വെങ്കിടേഷ് സത്യം ചെയ്തു; അങ്ങനെ ‘രാജാവിന്റെ മകനും സംഗീത രാജനും’ ഉദയം കൊണ്ടു!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.