തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുളള ഓണം വാരാഘോഷത്തിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ക്ഷണിക്കും. ഓണം വാരാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചുളള ഘോഷയാത്ര ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്യണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്‌ക്കുക.
ഫ്‌ലാഗ് ഓഫിന് ശേഷം പ്രധാനവേദിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് ഗവര്‍ണറും കുടുംബവും ഘോഷയാത്ര വീക്ഷിക്കുന്നതാണ് രീതി. പതിവായുളള ഈ രീതി 2022ല്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കെ തെറ്റിയിരുന്നു.
സര്‍വകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറുമായി തുറന്ന ഏറ്റുമുട്ടല്‍ നടക്കുന്ന വേളയിലായിരുന്നു ഇത്.എന്നാല്‍ കഴിഞ്ഞ ആഗസ്റ്റ് 15ന് ഗവര്‍ണര്‍ വിശിഷ്ടാതിഥികള്‍ക്കായി രാജ്ഭവനില്‍ ഒരുക്കിയ അറ്റ് ഹോം പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു.
















