ആലപ്പുഴ : മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി പരിക്കേല്‍പ്പിച്ചു. ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയാണ് രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെ കുത്തിയത്.
ആനയുടെ മുകളില്‍ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം ആനത്തറിയിലേക്ക് കൊണ്ടു വരുന്നതിനിടെ ആന വീണ്ടും മറ്റൊരാളെ കൂടി കുത്തി. പകരം വന്ന പാപ്പാനെയാണ് ആന കുത്തിയത്.
സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആനയെ മദപ്പാടിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. അവിടെ നിന്നും ചങ്ങല അഴിച്ചുമാറ്റുന്നതിനിടെയാണ് പാപ്പാനെ കുത്തിയത്.
















