മലപ്പുറം: ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു.പെരിന്തല്‍മണ്ണയില്‍ ആണ് സംഭവം.മലപ്പുറം കരുവാരകുണ്ട് സ്വദേശി നൂറുല്‍ അമീനാണ് മരിച്ചത്.
പ്രണയ നൈരാശ്യം മൂലം ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്.
ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് യുവാവ് താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുന്ന വിവരം പെണ്‍ സുഹൃത്ത് പൊലീസിനെ വിവരം അറിയിച്ചിരുന്നു. പിന്നാലെയാണ് ഇയാള്‍കെട്ടിടത്തില്‍ നിന്ന് ചാടിയത്.
















