ഇടുക്കി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് വധിക്കാന്‍ ശ്രമം. ഇടുക്കിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് സ്വന്തം വാഹനത്തില്‍ തനിയെ മടങ്ങുമ്പോള്‍ മറ്റൊരുവാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിടുകയായിരുന്നു. ഗ്‌ളാസ് താഴ്‌ത്തിയതോടെ സംഘം ഷാജനെ മര്‍ദ്ദിക്കുകയും ചെയ്തു. വധിക്കാന്‍ ശ്രമിച്ചത് ആറംഗ ഡിവൈഎഫ്‌ഐ സംഘമാണെന്ന് മറുനാടന്‍ ആരോപിച്ചു. ഇടുക്കിയിലെ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസ്സിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയതെന്ന് അറിയുന്നു. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. ഷാജന്‍ സ്‌കറിയയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വാര്‍ത്തയുമായി ബന്ധപ്പെട്ട പ്രകോപനമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്.
















