ന്യൂദല്‍ഹി: രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സെപ്റ്റംബര്‍ 2, 3 തീയതികളില്‍ ചെന്നൈ സന്ദര്‍ശിക്കും. 2 ന് ഉച്ചയ്‌ക്ക് നന്ദമ്പാക്കത്തുള്ള ചെന്നൈ ട്രേഡ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. ഗിണ്ടിയിലെ രാജ്ഭവനില്‍ തങ്ങുന്ന രാഷ്‌ട്രപതി അടുത്ത ദിവസം വ്യോമസേനയുടെ വിമാനത്തില്‍ തിരുച്ചിയിലേക്ക് പോകും. ഗ്രേറ്റര്‍ ചെന്നൈ പോലീസ് പരിധിയില്‍ ഡ്രോണുകള്‍, റിമോട്ട് കണ്‍ട്രോള്‍ മൈക്രോ-ലൈറ്റ് വിമാനങ്ങള്‍, പാരാഗ്ലൈഡറുകള്‍, പാരാമോട്ടറുകള്‍, ഹാന്‍ഡ് ഗ്ലൈഡറുകള്‍, ഹോട്ട്-എയര്‍ ബലൂണുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിരോധിക്കുന്ന ഉത്തരവുകളുടെ പ്രഖ്യാപനം ഇതിനകം പ്രാബല്യത്തില്‍ ഉണ്ട്.
സുരക്ഷാ കാരണങ്ങളാല്‍, ഗ്രേറ്റര്‍ ചെന്നൈ പോലീസിന്റെ അധികാരപരിധിയിലുള്ള ചെന്നൈ വിമാനത്താവളം, ചെന്നൈ ട്രേഡ് സെന്റര്‍ (നന്ദമ്പാക്കം), രാജ്ഭവന്‍ (ഗിണ്ടി), ജിസിപി പരിധിക്കുള്ളില്‍ വിവിഐപി കടന്നുപോകുന്ന റൂട്ട് എന്നിവ ‘റെഡ് സോണുകള്‍’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
















