കൊച്ചി: കോലഞ്ചേരിയില്‍ യുവാവ് പള്ളിവളപ്പിലെ കിണറ്റില്‍ ചാടി മരിച്ചു. മൂവാറ്റുപുഴ ആവോലി കാട്ടുകണ്ടത്തില്‍ അലന്‍ ബെന്നിയാണ് (25) മരിച്ചത്.
കടമറ്റം പോയേടം പള്ളിവളപ്പിലെ കിണറ്റിലാണ് ഇയാള്‍ ചാടിയത്. മൂടിയിട്ടിരുന്ന കിണറിന്റെ ഭിത്തി തുരന്ന് ദ്വാരമുണ്ടാക്കി അതുവഴി കിണറ്റില്‍ ചാടുകയായിരുന്നു. പള്ളി അധികൃതര്‍ അറിയിച്ചതനുസരിച്ച് പട്ടിമറ്റത്തു നിന്ന് എത്തിയ അഗ്നിശമനസേനാംഗങ്ങള്‍ യുവാവിനെ പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു.എന്തിന് ഇത്രമേല്‍ സാഹസപ്പെട്ട് ഈ കിണറ്റില്‍ തന്നെ ചാടിയെന്നത് ദുരൂഹമാണ്.
















