ന്യൂദല്‍ഹി: കുഞ്ഞുടുപ്പുകള്‍ ഉണ്ടാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വ്യവസായി ചൈനയിലല്ല, കേരളത്തിലെ സാബുജേക്കബ്ബാണ്. പിണറായി വിജയന്റെയും വ്യവസായമന്ത്രി പി.രാജീവിന്റെയും കുത്തിത്തിരുപ്പുകളെ ചെറുത്ത് തന്റെ ഫാക്ടറി തെലുങ്കാനയില്‍ സ്ഥാപിക്കുകയും വന്‍ നേട്ടം കൊയ്യുകയും ചെയ്ത സാബു ജേക്കബിന് പ്രതിസന്ധികളെ എങ്ങിനെയാണ് മറികടക്കാം എന്നറിയുന്ന ബിസിനസ്സുകാരനാണ്.
അമേരിക്ക ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം അധികതീരുവ ചുമത്തിയ തീരുമാനത്തെ നേരിടേണ്ടതെങ്ങിനെ എന്ന് കാണിച്ചുകൊടുക്കുകയാണ് സാബു ജേക്കബ് ഇപ്പോള്‍. സാബു ജേക്കബ്ബ് കാട്ടിക്കൊടുക്കുന്ന വഴി പല ഇന്ത്യൻ വ്യവസായികളുടെയും കണ്ണ് തുറപ്പിക്കുകയാണ്.
താരിഫ് വിഷയത്തെ നേരിടുന്നതിന്റെ ഭാഗമായി കിറ്റക്സ് സാബു വാൾമാര്‍ടിലും അതുപോലെയുള്ള അമേരിക്കയിലെ വമ്പന്‍ മാളുകളിലും ഷോറൂമുകളിലും മാത്രം വിറ്റിരുന്ന ലിറ്റിൽ സ്റ്റാര്‍ (Little Star) എന്നൊരു ബ്രാൻഡ് ഇന്ത്യയിൽ കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. പഴയ ഇന്ത്യയല്ല ഇത്. ഗുണനിലവാരമുള്ള വിലക്കൂടുതലുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ തയ്യാറുള്ള ഇന്ത്യക്കാരാണ് ഇപ്പോഴത്തേത്.
നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഉള്ള യുഎസിലേക്കുള്ള ഫാഷനാണ് ലിറ്റില്‍ സ്റ്റാര്‍ എന്ന ബ്രാന്‍റ്. ഇതാണ് ഇന്ത്യയിവെ വിപണിയില്‍ വ്യാപകമായി ഇറക്കാന്‍ പോകുന്നത്. “ഇന്ത്യയില്‍ ഈ ബ്രാന്‍റ് ഇറക്കുന്നതോടെ ഭാവിയിലും യുഎസില്‍ നിന്നുള്ള വര്‍ധിപ്പിച്ച തീരുവ പോലുള്ള പ്രതിസന്ധികളെ നേരിടാന്‍ സാധിക്കും. “- കിറ്റെക്സ് സാബു പറയുന്നു. മാത്രമല്ല, നവജാത ശിശുകള്‍ക്കും കുട്ടികള്‍ക്കും ഉള്ള അന്താരാഷ്‌ട്ര നിലവാരമുള്ള തുണിത്തരങ്ങള്‍ ഇന്ത്യയിലെ ലഭ്യമാകുന്നു എന്നത് വലിയ കാര്യമാണെന്നും സാബു പറയുന്നു.
ഒരൊറ്റ സ്റ്റാർ തുറന്ന അവർക്ക് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതുപോലെ തന്നെ ഇന്ത്യയിൽ നിന്നും ലാഭമുണ്ടാക്കാൻ സാധിച്ചു എന്നാണ് പറയുന്നത്. വൈകാതെ ഇന്ത്യയിലെ വിവിധ മെട്രോകളില്‍ സ്റ്റോറുകള്‍ തുറക്കാനാണ് കിറ്റെക്സ് സാബു പദ്ധതിയിടുന്ന്.
ഇന്ത്യ പഴയ ഇന്ത്യ അല്ല എന്ന് ലോകം അറിയിക്കുക കൂടിയാണ് കിറ്റെക്സ് സാബു. ട്രംപ് താരിഫിനെ മലര്‍ത്തിയടിക്കാന്‍ ടെക്സൈല്‍ റെഡിമെയ്ഡ് രംഗത്തുള്ളവര്‍ക്ക് ഈ മാര്‍ഗ്ഗം മാർഗ്ഗം തിരഞ്ഞെടുക്കാമെന്നും സാബു പറയുന്നു. ബിസിനസുകാര്‍ ഇന്ത്യന്‍ വിപണിയുടെ ശീലമനുസരിച്ച് ഫാഷനുകള്‍ കൂടുതൽ വൈവിധ്യവല്‍ക്കരിക്കാന്‍ തയ്യാറാവണം. ഒപ്പം മറ്റ് രാജ്യങ്ങളുടെ വിപണികള്‍ കൂടി കണ്ടെത്താന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയും.
പിണറായിസത്തിന് മുന്നില്‍ മുട്ടുമടക്കാതെ തെലുങ്കാനയിലേക്ക് പറന്ന് കോടികള്‍ മുടക്കാന്‍ തന്‍റേടം കാണിച്ച സാബു ഇതാ ട്രംപിന്റെ മുന്‍പിലും മുട്ടുമടക്കാതെ, എല്ലാം പോയേ എന്ന് നിലവിളിക്കാതെ ആത്മനിര്‍ഭര്‍ ഭാരതിന്റെ കൂടി പാതയില്‍ സഞ്ചരിക്കുകയാണ്.
















