തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ 20 പവന്‍ സ്വര്‍ണം നഷ്ടമായി. പോത്തന്‍കോട് വാവറമ്പലം സ്വദേശിനി ഷമീന ബീവിയുടെ സ്വര്‍ണം ബാഗില്‍ നിന്ന് കാണാതാവുകയായിരുന്നു.
നെടുമങ്ങാട് പനവൂര്‍ ആറ്റിന്‍ പുറത്തുള്ള മരുമകളുടെ വീട്ടില്‍ പോയി മടങ്ങവെയാണ് സംഭവം. Bus, .തുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍ ബാഗ് തുറന്നപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടെന്ന് അറിയുന്നത്.
എന്നാല്‍ എവിടെ വച്ചാണ് സ്വര്‍ണം നഷ്ടപ്പെട്ടത് എന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തന്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ ഷമീന പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങി.
















