Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥല കഴിഞ്ഞു, ഇനി ചാമുണ്ഡീദേവി ക്ഷേത്രം…ചാമുണ്ഡീദേവിക്ക് മുന്‍പില്‍ വിളക്ക് കത്തിച്ച് ഭാനു മുഷ്താഖ് എങ്ങിനെ മൈസൂര്‍ ദസറ ഉദ്ഘാടനം ചെയ്യും?

ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥസ്വാമിക്ഷേത്രത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന് ശേഷം ഇതാ ചാമുണ്ഡീദേവീക്ഷേത്രം മതേതരമാക്കാന്‍ ശ്രമം. മൈസൂരിലെ പ്രസിദ്ധമായ ദസറ ഉത്സവം ഹിന്ദുക്കളുടെ ആഘോഷമാണ്. ആ ചടങ്ങിന് ബുക്കര്‍ സമ്മാനം ലഭിച്ച ചെറുകഥയെഴുത്തുകാരി ഭാനു മുഷ്താഖിനെ കൊണ്ടുവരാനുള്ള കര്‍ണ്ണാടകസര്‍ക്കാരിന്റെ നീക്കം ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 07:02 pm IST
in India
ഭാനു മുഷ്താഖ് (ഇടത്ത്) ചാമുണ്ഡീക്ഷേത്രം (വലത്ത്)

ഭാനു മുഷ്താഖ് (ഇടത്ത്) ചാമുണ്ഡീക്ഷേത്രം (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥസ്വാമിക്ഷേത്രത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന് ശേഷം ഇതാ ചാമുണ്ഡീദേവീക്ഷേത്രം മതേതരമാക്കാന്‍ ശ്രമം. മൈസൂരിലെ പ്രസിദ്ധമായ ദസറ ഉത്സവം ഹിന്ദുക്കളുടെ ആഘോഷമാണ്. ആ ചടങ്ങിന് ബുക്കര്‍ സമ്മാനം ലഭിച്ച ചെറുകഥയെഴുത്തുകാരി ഭാനു മുഷ്താഖിനെ കൊണ്ടുവരാനുള്ള കര്‍ണ്ണാടകസര്‍ക്കാരിന്റെ നീക്കം ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമാണ്. കര്‍ണ്ണാടകയില്‍ ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റുമാരായ എന്‍ജിഒകളും ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ട്രി എന്നീ തീവ്ര ഇടത് മാധ്യമങ്ങളും പതിനായിരക്കണക്കിന് യൂട്യൂബര്‍മാരും ചേര്‍ന്ന് കര്‍ണ്ണാടകയില്‍ ഹിന്ദുത്വത്തെയും ഹിന്ദുസംഘടനകളെയും ദുര്‍ബലപ്പെടുത്താനുള്ള ടൂള്‍കിറ്റുകള്‍ തയ്യാറാക്കി വരികയാണ്.

അതില്‍ ഒന്നായിരുന്നു ധര്‍മ്മസ്ഥല ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നൂണക്കഥകള്‍. അത് ധര്‍മ്മദൈവങ്ങളുടെ അനുഗ്രഹത്താല്‍ ആ നുണക്കോട്ട പൊളിഞ്ഞുവീണു. സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നു എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ട് ന്യൂസിന്റെ പ്രധാന ജോലി മോദിയ്‌ക്കെതിരെ ആയുധങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ്. ഒന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ ലോകത്തിലെ ലക്ഷക്കണക്കായ സമൂഹമാധ്യമപേജുകളില്‍ അത് പടര്‍ന്ന് പിടിക്കും. ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മ ടൈംസ് നൗ ചാനലില്‍ ജ്ഞാനവാപി (ഗ്യാന്‍വാപി) ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ നിന്നും 30 സെക്കന്‍റ് ക്ലിപ്പ് മാത്രം വെട്ടിയെടുത്ത് മുഹമ്മദ് നബിയെ അപമാനിച്ചു എന്ന് ലോകമാകെ പ്രചരിപ്പിച്ച വ്യക്തിയാണ് സുബൈറും അദ്ദേഹത്തിന്റെ ഫാക്ടുകള്‍ കണ്ടെത്തി പ്രചരിപ്പിക്കും എന്ന അവകാശവാദത്തോടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട് ന്യൂസും. ധര്‍മ്മസ്ഥലയെക്കുറിച്ച് മുഹമ്മദ് സുബൈര്‍ പ്രചരിപ്പിച്ചത് ചില്ലറ കള്ളങ്ങളല്ല. കര്‍ണ്ണാടകയില്‍ ഹിന്ദുത്വയ്‌ക്കെതിരായ മൂര്‍ച്ചയേറിയ ടൂള്‍കിറ്റുകള്‍ കണ്ടെത്തുന്നതില്‍ മുഹമ്മദ് സുബൈറിനും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

അടുത്ത ടൂള്‍കിറ്റാണ് ഭാനു മുഷ്താഖിനെക്കൊണ്ട് ദസറ ഉത്സവം ഉദ്ഘാടനം ചെയ്യിക്കുക എന്നത്. മാവോയിസ്റ്റ് മീഡിയയുടെയും ഡീപ് സ്റ്റേറ്റ് ഏജന്‍റുമാരായ ആയിരക്കണക്കിന് എന്‍ജിഒമാരുടെയും നിര്‍ദേശങ്ങള്‍ അപ്പാടെ നടപ്പാക്കുന്ന മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. കാരണം കഴിഞ്ഞ കര്‍ണ്ണാടകനിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കുന്നതില്‍ ഈ എന്‍ജിഒകളും മാവോയിസ്റ്റ് മീഡിയകളും വന്‍ പങ്കുവഹിച്ചിരുന്നു. കര്‍ണ്ണാടകയിലെ കോളെജുകളില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ബുര്‍ഖവിവാദമുണ്ടാക്കിയത് ന്യൂനപക്ഷവോട്ടുകള്‍ കൃത്യമായി ബിജെപിയ്‌ക്കെതിരായി തിരിക്കാനായിരുന്നു.

ഇതില്‍ ഏറ്റവും വിഷം വമിക്കുന്ന പ്രസ്താവന നടത്തിയത് ഡി.കെ. ശിവകുമാറാണ്. ചാമുണ്ഡിക്കുന്നുകളും ചാമുണ്ഡിക്ഷേത്രവും ഹിന്ദുക്കളുടേതല്ല, എല്ലാ മതസ്ഥരുടേതും ആണെന്ന ശിവകുമാറിന്റെ പ്രസ്താവനയാണ് ഏറ്റവും അപകടകരം. കാരണം ഹിന്ദുക്കളുടെ ക്ഷേത്രങ്ങളും ആചാരങ്ങളും എല്ലാ മതക്കാരുടേതും ആക്കി മാറ്റി ഹിന്ദുത്വത്തെ ദുര്‍ബലപ്പെടുത്തുക എന്ന അജണ്ടയാണ് നടപ്പാക്കാന്‍ പോകുന്നത്. ചാമുണ്ഡേശ്വരി ദേവി ഹിന്ദുക്കളുടേതല്ലെന്ന് പറയുന്നത് അവിവേകമാണെന്നും ചാമൂണ്ഡേശ്വരി കുന്നിലെ ചാമുണ്ഡേശ്വരി ദേവിയെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതില്‍ ആശങ്കയുണ്ടെന്നും മൈസൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം പ്രമോദദേവി വാഡിയാര്‍ പറഞ്ഞത് ശ്രദ്ധേയമാണ്. “ചാമുണ്ഡേശ്വരീക്ഷേത്രം ഹിന്ദുക്കളുടേതല്ലെങ്കില്‍ അത് കര്‍ണ്ണാടകസര്‍ക്കാരിന്റെ മുസരൈ വകുപ്പിന് കീഴില്‍ വരുമായിരുന്നോ? ഹിന്ദു മത, ധര്‍മ്മസ്ഥാപനങ്ങളുടെ, പ്രത്യേകിച്ചും ക്ഷേത്രങ്ങളുടെ, പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വകുപ്പാണിത്. “- ഡി.കെ. ശിവകുമാറിനെ വിമര്‍ശിച്ചുകൊണ്ട് പ്രമോദദേവി വാഡിയാര്‍ നിരത്തിയ മറ്റൊരു വാദമാണിത്.

“ക്ഷേത്രത്തിനകത്ത് സ്വര്‍ണ്ണസിംഹാസനത്തില്‍ ഇരിക്കുന്ന ഭൂവനേശ്വരി ദേവിയുടെ പ്രതീകമായാണ് പലരും കന്നട ഭാഷയെ കാണുന്നു. ഒരു ന്യൂനപക്ഷ മതത്തിലെ അംഗമെന്ന നിലയില്‍ എനിക്കത് സ്വീകാര്യമല്ല. മഞ്ഞള്‍ നിറത്തിലും കാവി നിറത്തിലുമാണ് നിങ്ങള്‍ ഭൂവനേശ്വരീ ദേവിയെ കാണുന്നത്. അപ്പോള്‍ ന്യൂനപക്ഷാംഗമായ ഞാന്‍ എവിടെ നില്‍ക്കണം? എന്നെപ്പോലെയുള്ളവരെ പുറത്ത് നിര്‍ത്താന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, വളരെക്കാലമായി ഞാന്‍ പുറത്തുനില്‍ക്കുകയാണ്.”- ഒരു ചടങ്ങില്‍ ഭാനു മുഷ്താഖ് നടത്തിയ വിവാദപ്രസംഗമാണിത്. ക്ഷേത്രത്തിനകത്ത് ഒരു സ്വര്‍ണ്ണസിംഹാസനത്തില്‍ ഇരുന്നരുളുന്ന ഭുവനേശ്വരി ദേവിയെ അംഗീകരിക്കാനും ഭാനു മുഷ്താഖിന് സാധ്യമല്ല.

കന്നട ഭാഷയെ അതിന്റെ ഹിന്ദുമതവേരുകളില്‍ നിന്നും ഹിന്ദുമതത്തിന്റെ ഉണ്മയില്‍ നിന്നും പുറത്തുകടത്താനാണ് ഭാനു മുഷ്താഖ് ആഗ്രഹിക്കുന്നത് എന്നര്‍ത്ഥം. ഭൂവനേശ്വരി ദേവിയെ പൊതിഞ്ഞുനില്‍ക്കുന്ന കുങ്കുമ, മഞ്ഞള്‍ നിറങ്ങളിലുള്ള ഉടയാട അവര്‍ക്ക് മാറ്റിക്കളയണം. അതായത് ചാമുണ്ഡിയെയും കന്നട ഭാഷയേയും മതേതരമാക്കണം.

എങ്ങിനെയാണ് ദസറ ഉത്സവം ഉദ്ഘാടനം ചെയ്യുക എന്നറിയാമോ? ഈ ഭുവനേശ്വരിയായ ചാമുണ്ഡീ ദേവിയ്‌ക്ക് മുന്‍പില്‍ വിളക്ക് കൊളുത്തിയാണ് ദസറ ഉത്സവം ഉദ്ഘാടനം ചെയ്യുക. അത് എങ്ങിനെ ഭാനു മുഷ്താഖ് ചെയ്യും? കര്‍ണ്ണാടക സര്‍ക്കാരിന്റെ ക്ഷണം ഭാനു മുഷ്താഖ് സ്വീകരിച്ചു എന്നത് ഈ അജണ്ട എത്രത്തോളം ഗൂഢമായതാണ് എന്ന് തെളിയുന്നു.

“മൈസൂര്‍ ദസറ പോലെ ഹിന്ദുമതപരമായ ഒരു ചടങ്ങ് എങ്ങിനെയാണ് ഹിന്ദുമതത്തില്‍ വിശ്വാസമില്ലാത്ത ഒരാളെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുക?”-ബിജെപി എംഎല്‍സി സി.ടി. രവി ചോദിക്കുന്നു. “ഭാനു മുഷ്താഖിന് ദസറയുമായി ബന്ധപ്പെട്ട ഒരു സാഹിത്യച്ചടങ്ങുണ്ടെങ്കില്‍ അതിന്റെ അധ്യക്ഷതവഹിക്കാം. പക്ഷെ ദസറ ഉദ്ഘാടനം ചെയ്തുകൂടാ”, ബിജെപി എംപി പ്രതാപ് സിംഹ ചൂണ്ടിക്കാട്ടുന്നു. സ്വയം ഒഴിഞ്ഞുനില്‍ക്കേണ്ടതിന് പകരം ദസറ ഉത്സവം ഉദ്ഘാടനം ചെയ്യുക വഴി തനിക്ക് ചാമുണ്ഡിദേവിയെ കാണാം എന്ന പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ ഭാനു മുഷ്താഖ് നടത്തുന്നത് എന്നതാണ് രസകരം.

Tags: dk shivakumarMaoist MediaBhuvaneshwari DeviChamundi devi templeMysore Dasara festivalPramoda wadiyar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയലിനിസ്റ്റ് ഗംഗ ശശിധരന്‍ (ഇടത്ത്) നന്ദഗോവിന്ദം ഭജന്‍സ് ഭജന അവതരിപ്പിക്കുന്നു (വലത്ത്)
India

വയലിന്‍ അത്ഭുതമായ ഗംഗക്കുട്ടി സംഘി, നന്ദ ഗോവിന്ദം ഭജന്‍സ് സംഘി…അരങ്ങ് തകര്‍ത്ത് കേരളത്തിലെ മാവോയിസ്റ്റ് മീഡിയ…

കഫേ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥ (ഇടത്ത്) കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി (വലത്ത്)
India

കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണവുമായി സി.ജെ. റോയിയുടെ മരണത്തെ താരതമ്യം ചെയ്ത് കേരളത്തിലെ മാധ്യമങ്ങള്‍;കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റമല്ലേ?

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ (വലത്ത്)
India

ഇനി റഹിം ബെംഗളൂരുവിലേക്ക് പോകാന്‍ സാധ്യതയില്ല; ഒരു കേരളക്കാരനും ഇവിടേക്ക് വരേണ്ടെന്ന ഭീഷണിയുമായി ഡി.കെ. ശിവകുമാര്‍

Kerala

പിണറായി വിജയനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ‍ഡി കെ ശിവകുമാറും

ബെംഗളൂരു യെലഹങ്കയിലെ കയ്യേറ്റം നടത്തിയ സ്ഥലം. ഇവിടം ഖരമാലിന്യം നിക്ഷേപിക്കാനുള്ള സര്‍ക്കാര്‍ ഭൂമിയായിരുന്നു ഇത്. (ഇടത്ത്)
India

ഭരണഘടനാമൂല്യം അട്ടിമറിക്കുന്നു, ന്യൂനപക്ഷവിരുദ്ധ രാഷ്‌ട്രീയം, മനുഷ്യന്റെ അന്തസ്സിന് നേരെയുള്ള കയ്യേറ്റം….പിണറായി പറഞ്ഞത് ഇടത്പക്ഷ പല്ലവികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.