മലപ്പുറം: വെള്ളിയാഴ്ച രാത്രി മലപ്പുറം കൂട്ടിലങ്ങാടി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുണ്ടുപറമ്പ സ്വദേശി മധുവിന്റെ മകള്‍ ദേവനന്ദയാണ് മരിച്ചത്. പരുവമണ്ണ തൂക്കുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
പാലത്തില്‍ നിന്ന് യുവതി പുഴയിലേക്ക് ചാടിയതറിഞ്ഞപ്പോള്‍ മുതല്‍ പോലീസും ഫയര്‍ഫോഴ്സും വൈറ്റ് ഗാര്‍ഡും നാട്ടുകാരും അടക്കം തെരച്ചിലായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
















