കോട്ടയം : കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
തമ്പലക്കാട് കീച്ചേരില്‍ അഭിജിത്ത് ആണ് മരിച്ചത്. ആതിര, ദീപു എന്നിവര്‍ക്ക് പരിക്കേറ്റു. ആതിരയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.
ആതിരയുടെ സഹോദരനാണ് മരിച്ച അഭിജിത്തെന്ന് അറിയുന്നു. ആതിര പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പരിക്ക് ഗുരുതരമായതിനാല്‍ ദീപുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ദേശീയപാതയോരത്തെ കെട്ടിടത്തിലേക്ക് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചു കയറുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് അപകടം നടന്നത്.
















