കോഴിക്കോട്: തത്തയെ കൂട്ടിലടച്ച് വളര്‍ത്തിയ വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് നരിക്കുനി ഭാഗത്തെ വയലില്‍ നിന്ന് കെണിവെച്ച് തത്തയെ പിടികൂടി വളര്‍ത്തിയതിനാണ് നടപടി.
റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രേം ഷമീറിന് ലഭിച്ച രഹസ്യവിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് തത്തയെ കണ്ടെത്തിയത്. 1972 ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂള്‍-2 പട്ടികയില്‍ പെടുന്നതാണ് നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന മോതിരത്തത്തകള്‍.
ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളര്‍ത്തുന്നത് ഏഴു വര്‍ഷം വരെ തടവും 25,000 രൂപയില്‍ കുറയാതെ പിഴയും ലഭിക്കുന്ന കുറ്റമാണ്.
















