തിരുവനന്തപുരം: ഓണാഘോഷ പരിപാടിക്കിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.തട്ടത്തുമല ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുണ്ടായ സംഭവത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ പൊലീസ് കസ്റ്റഡിയിലായി.
വൈദ്യ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.
ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഓണാഘോഷ പരിപാടിക്കിടെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി.സ്‌കൂള്‍ അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.
















