തൃശൂര്‍:നഗരത്തില്‍ ആംബുലന്‍സിന് വനിത പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയ വീഡിയോ വൈറലായിരുന്നു.എന്നാല്‍ രോഗി ഇല്ലാത്ത ആംബുലന്‍സിനാണ് പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
രോഗി ഉണ്ടെന്ന് കരുതിയാണ് പൊലീസ് ഉദ്യോഗസ്ഥ ആംബുലന്‍സിന് വഴിയൊരുക്കിയത്. പരിശോധനയില്‍ ഡ്രൈവര്‍ വീഡിയോ എടുത്തത് വാഹനം ഓടിക്കുമ്പോഴാണെന്ന് കണ്ടെത്തിയെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.സംഭവത്തില്‍ പിഴ ഈടാക്കി ആംബുലന്‍സ് ഡ്രൈവറെയും സഹായിയെയും വിട്ടയച്ചു. എന്നാല്‍,സൈറന്‍ ഇട്ട് ആംബുലന്‍സ് ഓടിച്ചിട്ടില്ലെന്നും അത് മറ്റുള്ളവര്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും ആംബുലന്‍സ് ഡ്രൈവര്‍ ഫൈസല്‍ പറഞ്ഞു.
രോഗിയുമായി പോയ ആംബുലന്‍സിന് പെട്ടെന്ന് വഴിയൊരുക്കിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്ക് അഭിനന്ദനവുമായി നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിരന്നത്. വീഡിയോയില്‍ ആംബുലന്‍സിന്റെ ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ മിററില്‍ ഡ്രൈവറുടെ കൈവശം ഫോണ്‍ കണ്ടെത്തിയിരുന്നു.തുര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് ആംബുലന്‍സ് ബ്ലോക്കില്‍ പെട്ടത്.
















