തിരുവനന്തപുരം: ഓണക്കാല ചെലവിനായി സര്‍ക്കാര്‍ വീണ്ടും വായ്‌പയെടുക്കുന്നു. 4,000 കോടി രൂപയാണ് വായ്‌പയെടുക്കുന്നത്.
പൊതുവിപണിയില്‍ നിന്ന് കടപത്രത്തിലൂടെയാണ് വായ്‌പയെടുക്കുന്നത്. കഴിഞ്ഞ ആഴ്ചയും 3000 കോടി രൂപ വായ്‌പ എടുത്തിരുന്നു. അതിന് മുന്‍പ് സര്‍ക്കാര്‍ 1000 കോടി രൂപ വായ്‌പ എടുത്തിരുന്നു.
ഓണചെലവുകള്‍ക്കായി സര്‍ക്കാരിന് ഏതാണ്ട് 19000 കോടി രൂപയാണ് ആവശ്യമായി വരിക. . ജീവനക്കാര്‍ക്ക് ഉത്സവബത്ത, ബോണസ് ഉള്‍പ്പെടെ നല്‍കുന്നത് അടക്കം അധിക ചിലവുകളാണ് ഓണക്കാലത്ത് സര്‍ക്കാരിനുണ്ടാകുക.
















