തൃശൂര്‍: ഓപ്പറേഷന്‍ ആര്‍ക്കന്‍സ്റ്റോണ്‍ എന്ന പേരില്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണാഭരണ ശാലകളില്‍ സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനയില്‍ പ്രാഥമിക വിലയിരുത്തലില്‍ 100 കോടിയിലധികം രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി. ഓഗസ്റ്റ് 26 വൈകിട്ട് 4.30 ന് ആരംഭിച്ച പരിശോധന 27 -ാം തീയതി വരെ നീണ്ടു.
സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് & എന്‍ഫോഴ്‌സ്മെന്റ് വിഭാഗത്തിലെ 200 ല്‍ അധികം ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധനയില്‍ പങ്കെടുത്തത്. തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ച് 16 സ്വര്‍ണ്ണ വ്യാപാരികളുടെ സ്ഥാപനങ്ങളിലും, വസതികളും ഉള്‍പ്പെടെ 42 കേന്ദ്രങ്ങളില്‍ ഒരേ സമയം നടത്തിയ പരിശോധനയില്‍ 36 കിലോയോളം സ്വര്‍ണ്ണം അനധികൃതമായി സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.













