ബെംഗളൂരു: സൗത്ത് ബെംഗളൂരുവില്‍ ഗര്‍ഭിണിയായ 27 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. മുന്‍ ഇന്‍ഫോസിസ് ജീവനക്കാരിയും സോഫ്റ്റ്വെയര്‍ എഞ്ചിനീയറുമായ ശില്‍പയാണ് മരിച്ചത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് പ്രവീണും അമ്മ ശാന്തവ്വയുമാണ് അറസ്റ്റിലായത്.
സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനത്തിന് ശില്‍പ ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.
2022 ഡിസംബറില്‍ വിവാഹിതരായ പ്രവീണിന്റെ കുടുംബം 15 ലക്ഷം രൂപയും 150 ഗ്രാം സ്വര്‍ണ്ണവും വീട്ടുപകരണങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്ന് ശില്‍പയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ വിവാഹത്തിന് ശേഷവും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടര്‍ന്നു. കുറിയവളെന്നും കറുത്തവളെന്നും വിളിച്ച് ശില്‍പയെ അവഹേളിച്ചിരുന്നതായും സഹോദരി ആരോപിച്ചു.
















