തിരുവനന്തപുരം: പാല്‍വില വര്‍ദ്ധിപ്പിക്കുന്നതില്‍ തീരുമാനം ആയിട്ടില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. ഓണം വരെ പാല്‍ വില വര്‍ദ്ധിപ്പിക്കില്ല.ഓണത്തിന് ശേഷം വീണ്ടും ബോര്‍ഡ് ചേരും. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചേ മുന്നോട്ടു പോകൂ എന്ന് കെ എസ് മണി പറഞ്ഞു. വിദഗ്ധസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും തുടര്‍നടപടി.
തിരുവനന്തപുരം, എറണാകുളം, മലബാര്‍ യൂണിയനുകള്‍ വില കൂട്ടാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പാല്‍വില 60 രൂപയാക്കണമെന്നായിരുന്നു ശുപാര്‍ശ.തുടര്‍ന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ഉടനെ പാല്‍ വില വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
2022 ഡിസംബറിലാണ് ഇതിന് മുന്‍പ് സംസ്ഥാനത്ത് പാല്‍ വില കൂട്ടിയത്.
















