കോഴിക്കോട്:താമരശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി.ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ ഇന്ന് മുതല്‍ കടത്തിവിടും.
കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.ചരക്കുമായെത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണമൊരുക്കും.ഇരുവശങ്ങളില്‍ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങള്‍ അനുവദിക്കില്ല.ഒരേ സമയം ഒരുവശത്ത് നിന്നും മാത്രം ചരക്കുവാഹനങ്ങള്‍ക്ക് അനുമതി നല്‍കും.
ഹെയര്‍പിന്‍ വളവുകളില്‍ സ്ലോട്ട് തീരുമാനിക്കും.മണ്ണിടിച്ചിലുണ്ടായ ഒന്‍പതാം വളവില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. ചുരത്തില്‍ നിരീക്ഷണം തുടരും.
കോഴിക്കോട് നിന്നും റഡാറുകള്‍ എത്തിച്ച് പരിശോധിക്കാനും യോഗം തീരുമാനിച്ചു.കളക്ടറുടെ യോഗത്തില്‍ പൊലീസ്, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















